രമേശ് ചെന്നിത്തല ഫോമ കേരള കണ്‍വന്‍ഷനില്‍ പ്രസംഗിക്കും
Wednesday, April 22, 2015 5:20 AM IST
തിരുവനന്തപുരം: ഓഗസ്റ് ഒന്നിനു മാസ്കോട്ട് ഹോട്ടലില്‍ നടക്കുന്ന ഫോമ കേരള കണ്‍വന്‍ഷനില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യവും ഉണ്ടാകും. ഫോമയുടെ ക്ഷണം സ്വീകരിച്ച അദ്ദേഹം കണ്‍വന്‍ഷന് എല്ലാവിധ ആശംസകളും നേര്‍ന്നു. ഫോമ നടത്തുന്ന വിവിധ പരിപാടികളെ പ്രശംസിച്ച ചെന്നിത്തല തന്റെ സര്‍വ്വ പിന്തുണയും അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഫോമയുടെ കേരള കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത് .

ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍,ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്തണി എന്നിവര്‍ നേതൃത്വം നല്കുന്ന 201416 കാലഘട്ടങ്ങളിലേക്കുള്ള ഭരണസമിതിയാണ് പരിപാടികള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ഫോമാ കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ: ജേക്കബ് തോമസ്, ഫോമാ കേരള കണ്‍വെന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍, ഫോമാ വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍, ജോയിന്റ് സെക്രട്ടറി സ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജൊഫ്രിന്‍ ജോസ് എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്നോട്ടം വഹിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനന്ദന്‍ നിരവേല്‍ 954 675 3019,ഷാജി എഡ്വേര്‍ഡ് 917 439 0563,ജോയി ആന്തണി 954 328 5009,ജേക്കബ് തോമസ് 718 406 2541

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്