ചാള്‍സ് പി. ജയിംസ് ഡാളസില്‍ നിര്യാതനായി
Wednesday, April 22, 2015 5:18 AM IST
റോലറ്റ് (ഡാളസ്): റോലറ്റിലുള്ള ജയിംസ് ഏബ്രഹാമിന്റെയും മേരി ജയിംസിന്റെയും മകന്‍ ചാള്‍സ് പി. ജയിംസ് (29) ഡാളസില്‍ നിര്യാതനായി. ചാരിസ് ജയിംസ് ഏക സഹോദരിയാണ്.

മസ്കിറ്റിലുള്ള പൊറ്റിറ്റ് ഹൈസ്കൂളില്‍നിന്നു ഗ്രാജ്വേറ്റ് ചെയ്ത ചാള്‍സ് റെസ്പിരേറ്ററി തെറാപ്പിസ്റായിരുന്നു.

പൊതുദര്‍ശനം: ഏപ്രില്‍ 22നു (ബുധനാഴ്ച) വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ ഐപിസി ടാമ്പര്‍നാക്കള്‍, 9121 ഫെര്‍ഗുസന്‍ റോഡ്, ഡാളസ്.

ഫ്യൂണറല്‍ സര്‍വീസ്: ഏപ്രില്‍ 23ന് (വ്യാഴാഴ്ച) ഒമ്പതു മുതല്‍ 12 വരെ എപിസി ടാമ്പര്‍നാക്കള്‍, 9121 ഫെര്‍ഗുസന്‍ റോഡ്, ഡാളസിലും തുടര്‍ന്നു സേക്രഡ് ഹാര്‍ട്ട് സെമിത്തേരിയില്‍ സംസ്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 501 3029.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍