ഉദ്ഘാടനം ചെയ്തു
Tuesday, April 21, 2015 8:13 AM IST
അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ 2015-16 പ്രവര്‍ത്തനവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 16നു സിനിമാ സംവിധായകന്‍ അജ്മല്‍ നിര്‍വഹിച്ചു.

കെഎസ്സി പ്രസിഡന്റ് എന്‍.വി. മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎസ്സിയുടെ പുസ്തകമായ പ്രവാസിയുടെ പുതിയ ലക്കത്തിന്റെ പ്രകാശനകര്‍മവും നിര്‍വഹിച്ചു. സെക്രട്ടറി മധു പരവൂര്‍ സ്വാഗതവും വിവിധ സാംസ്കാരിക സംഘടനാ നേതാക്കള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള