'ഇസ്ലാം തീവ്രതയ്ക്കെതിരേ'; സമാപന സമ്മേളനം ഏപ്രില്‍ 24ന്
Tuesday, April 21, 2015 7:03 AM IST
ദമാം: സൌദി മതകാര്യ വകുപ്പിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ദമാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററുമായി സഹകരിച്ചു മാര്‍ച്ച് മൂന്നു മുതല്‍ നടത്തിവന്ന ഇസ്ലാം തീവ്രതയ്ക്കെതിരേ കാമ്പയിന്റെ സമാപന സമ്മേളനം ഏപ്രില്‍ 24നു(വെള്ളി) ദമാമില്‍ നടക്കും.

പ്രമുഖ വാഗ്മിയും യുവപ്രബോധകനുമായ മുജാഹിദ് ബാലുശേരി ഇസ്ലാം തീവ്രതയ്ക്കും ജീര്‍ണതയ്ക്കും മധ്യേ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. സമാപന സമ്മേളനത്തിന്റെ ഭാഗമായി അര്‍ധദിന മതപഠന ക്യാമ്പ് വൈകുന്നേരം നാലു മുതല്‍ രാത്രി പത്തു വരെ നടക്കും. മതപഠന ക്യാമ്പില്‍ ഐഎസ്എം സംസ്ഥാന സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി അഹ് ലുസുന്ന പ്രത്യേകതകളും വ്യതിരിക്തതകളും എന്ന വിഷയത്തിലും പ്രമുഖ ഫാമിലി സ്റുഡന്റ്സ് കൌണ്‍സിലറും മോങ്ങം അന്‍വാറുല്‍ ഇസ്ലാം വനിതാ കോളജ് ഇംഗ്ളീഷ് വിഭാഗം അസോസിയേറ്റ് പ്രഫസറുമായ കെ.പി സഅദ് നാളെയുടെ നന്മക്ക് എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.

രണ്ടു മാസമായി കാമ്പയിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലുള്ള വാരാന്ത്യ പഠന ക്ളാസുകള്‍, കുട്ടികള്‍ക്കായി കൌണ്‍സിലിംഗ്, രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ളാസുകള്‍, പുസ്തക വിതരണം തുടങ്ങിയ പ്രബോധന പ്രചാരണ പരിപാടികള്‍ ദമാമിലും പരിസര പ്രദേശങ്ങളിലും നടന്നതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

ഏപ്രില്‍ 24നു(വെള്ളി) ദമാം സീക്കോക്കു സമീപമുള്ള ഐസിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തിന്റെ വിജയത്തിനായി അബ്ദുള്‍ ഗഫൂര്‍, മുഹ്സിന്‍, അബ്ദുള്‍ അസീസ് വെളിയങ്കോട്, മുഹമ്മദലി പുലാശേരി, ആബിദ്, നൌഷാദ് തൊളിക്കോട്, ഷിയാസ്, ബഷീര്‍, അബ്ദുള്‍ മുജീബ്, സിറാജ് തിരുവനന്തപുരം, നാസര്‍ തൃശൂര്‍, അബ്ദുള്‍ ജബ്ബാര്‍ വിളത്തൂര്‍, എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു.

പരിപാടിയില്‍ സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യമുണ്ടായിരിക്കും. വാഹന പാര്‍ക്കിംഗിനു പ്രത്യേക സൌകര്യവും എട്ടു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി പ്രത്യേക ഇസ്ലാമിക വിജ്ഞാന വിനോദ സെഷനും ഉണ്ടായിരിക്കുമെന്നും ഇസ്ലാഹി സെന്റര്‍ ഭാരവാഹികളും ഐസിസി മലയാള വിഭാഗം മേധാവി അബ്ദുള്‍ ജബാര്‍ മദീനിയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0500957657.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം