'മുസ്ലിം സമൂഹം ബാധ്യത നിര്‍വഹിക്കണം'
Tuesday, April 21, 2015 7:01 AM IST
ജുബൈല്‍: സൌദി മതകാര്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജുബൈല്‍ ദഅ്വാ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ സംഘടിപ്പിക്കുന്ന 19 ാമത് ഏകദിന മത പഠന ക്യാമ്പിന്റെ ഭാഗമായി മൂന്നു ദിവസങ്ങളിലായി പ്രബോധക ശില്‍പ്പശാല സംഘടിപ്പിച്ചു. പ്രമുഖ യുവ പണ്ഡിതന്‍ താജുദ്ദീന്‍ സ്വലാഹി ശില്പശാലയ്ക്കു നേതൃത്വം നല്‍കി.

മുസ്ലിം സമൂഹത്തിന്റെ വലിയ ബാധ്യതകളില്‍ ഒന്നാണ് ഇസ്ലാമിക പ്രബോധനം. അത് പണ്ഡിതന്മാരുടെ മാത്രം ബാധ്യതയല്ല. പ്രവാചക അനു ചരന്മാരെല്ലാം പ്രബോധകരായിരുന്നു. ആ മാതൃക സീകരിച്ച് നമ്മളും പ്രബോധന മേഖലയില്‍ സജീവമാകേണ്ടതുണ്ട്.

ലോകത്ത് മുസ്ലിംസമൂഹം തെറ്റിദ്ധരിപ്പിക്കപ്പെടാനുളള കാരണം ഇസ്ലാമിനെ സംബന്ധിച്ചുളള അജ്ഞതയാണ്. അജ്ഞതയുടെ മറ നീക്കാന്‍ യഥാര്‍ഥ ഇസ്ലാമിനെ അവര്‍ക്ക് പരിചയപ്പെടുത്തേണ്ടവര്‍ മുസ്ലിം സമൂഹമാണ്.
ശില്‍പ്പശാലയില്‍ ജുബൈല്‍ ദഅ്വാ സെന്റര്‍ മലയാള വിഭാഗം പ്രബോധകന്മാരായ സമീര്‍ മുണ്േടരി, ഖാജ അബ്ദുള്‍ കരീം സലഫി എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു. ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മൊയ്തീന്‍ കുട്ടി മലപ്പുറം, ജനറല്‍ സെക്രട്ടറി അര്‍ഷദ് ബിന്‍ ഹംസ എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു.

വിവരങ്ങള്‍ക്ക്; 966 581416662.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം