ഐഎന്‍എഐ നഴ്സസ് വീക്ക് ആഘോഷം
Tuesday, April 21, 2015 6:59 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നഴ്സസ് വീക്ക് ആഘോഷം മേയ് രണ്ടിനു വൈകുന്നേരം 6.30നു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും.

പ്രസന്‍സ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ സിസ്റത്തിന്റെ വൈസ് പ്രസിഡന്റ് ഡോ. റേച്ചല്‍ ജോര്‍ജ് മുഖ്യാതിഥിയായിരിക്കും. ഷിക്കാഗോ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും.

നഴ്സിംഗിന്റെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. മികച്ച നഴ്സിംഗ് വിദ്യാര്‍ഥിക്കായി അലക്സ് ആന്‍ഡ് അച്ചാമ്മ മരുവത്തറ സ്പോണ്‍സര്‍ ചെയ്ത സ്കോളര്‍ഷിപ്പും വിതരണം ചെയ്യും.

ഐഎന്‍എഐയുടെ പതിമൂന്നാമത് നഴ്സ്സസ് വീക്ക് ആഘോഷങ്ങളിലേക്ക് എല്ലാ നഴ്സുമാരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മേഴ്സി കുര്യാക്കോസും മറ്റു ഭാരവാഹികളും അറിയിച്ചു.

വിവരങ്ങള്‍ക്ക്: മേഴ്സി കുര്യാക്കോസ് 708 467 0675, ജൂബി വള്ളിക്കളം 312 685 5829,മ മേരി റജീന സേവ്യര്‍ 630 887 6663.