ജോയ് ആലുക്കാസ് പ്രവര്‍ത്തനമാരംഭിച്ചു
Tuesday, April 21, 2015 6:59 AM IST
കുവൈറ്റ് : ജോയ് ആലുക്കാസിന്റെ പുതിയ ഷോറും ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ പോള്‍, ഡയറക്ടര്‍ സോണിയ ജോണ്‍ പോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഷുവൈഖ് അല്‍ റായ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപമാണ് പുതിയ ഷോറും ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചു പ്രത്യേക സമ്മാന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍