പേരന്റ്സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫറന്‍സ് മേയ് 16ന്
Tuesday, April 21, 2015 6:57 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിലുളള പേരന്റ്സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫറന്‍സ് മേയ് 16നു (ശനി) രാവിലെ ഒമ്പതു മുതല്‍ നാലു വരെ പോര്‍ട്ട് ചെസ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും.

ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസിന്റെ നേതൃത്വത്തില്‍ 'ഞാനും എന്റെ കുടുംബമോ ഞങ്ങള്‍ യഹോവയെ സേവിക്കും' എന്നതാണു ചിന്താവിഷയം. ഫാ. ഏബ്രഹാം (എബി) ജോര്‍ജ് ആണു കീനോട്ട് സ്പീക്കര്‍.

'മിനിസ്ട്രി ഓഫ് മിഷന്‍' എന്ന വിഷയത്തെ ആസ്പദമാക്കി മറ്റുഷ്കാ തെക്ലാ ഹാറ്റ് ഫീല്‍സ് (സെന്റ് വ്ളാഡിമിര്‍ ഓര്‍ത്തഡോക്സ് തിയളോജിക്കല്‍ സെമിനാരി), ചൈല്‍ഡ് ഹെല്‍ത്ത്, ഹോം ആന്‍ഡ് എബ്രോസ് എന്ന വിഷയത്തിലൂന്നി ഡോ. ജസ്റ്റിന്‍ സഖറിയ (ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍), 'പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്, ദി ഓര്‍ത്തഡോക്സ് വേ' എന്ന വിഷയത്തില്‍ ഫാ. സുജിത് തോമസ് എന്നിവരും ക്ളാസുകളെടുക്കും. 15 ഡോളറാണു രജിസ്ട്രേഷന്‍ ഫീ.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. ടി.എ. തോമസ് (വൈസ് പ്രസിഡന്റ്), റവ. ഡോ. ജോര്‍ജ് കോശി 914 961 1587, ഷൈനി രാജു 973 243 9879 (കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍), സാറാ വര്‍ഗീസ് 508 872 1237 (സമാജം സെക്രട്ടറി), മേരി വര്‍ഗീസ് 631 368 2037 (സമാജം ട്രഷറര്‍).

ദേവാലയത്തിന്റെ വിലാസം: 360 ക്ൃശിഴ മ്ല, ജീൃ ഇവലലൃെേ, ചഥ 1057.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍