ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റണിനു പുതിയ ഭാരവാഹികള്‍
Tuesday, April 21, 2015 6:57 AM IST
ഹൂസ്റണ്‍: ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റണ്‍ 2015 ലേക്കുളള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോണ്‍ വര്‍ഗീസ് (പ്രസിഡന്റ്), ജേക്കബ് തോമസ് ഇരട്ട പ്ളാമൂട്ടില്‍ (വൈസ് പ്രസിഡന്റ്), മറിയാമ്മ ഉമ്മന്‍ (സെക്രട്ടറി), രഘു ഏബ്രഹാം (ജോ. സെക്രട്ടറി), റോബിന്‍ ഫിലിപ്പ് (ട്രഷറര്‍), സാം സഖറിയ (ജോ. ട്രഷറര്‍) എന്നിവരെയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായി റെനി കവലയില്‍, ഉമ്മന്‍ തോമസ് എന്നിവരേയും കമ്മിറ്റി അംഗങ്ങളായി മറിയാമ്മ ജേക്കബ്, പോത്തന്‍ വര്‍ഗീസ്, എം.ടി. മത്തായി, ഷിബു ജോണ്‍, ആനി ഉമ്മന്‍, പി.എ. വര്‍ഗീസ്, ലിസി ജോണ്‍ എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി റവ. ഏബ്രഹാം തോട്ടത്തില്‍, ബാബു സഖറിയ, വര്‍ഗീസ് മാത്യു, ഡോ. അന്നാ ഫിലിപ്പ്, ജോര്‍ജ് ഏബ്രഹാം എന്നിവരെയും തെരഞ്ഞെടുത്തു. നരേന്ദ്രന്‍ നായരാണ് ഓഡിറ്റര്‍.

മാര്‍ച്ച് 22നു വൈകുന്നേരം അഞ്ചിനു സ്റാഫോര്‍ഡിലുളള ഓള്‍ സെയിന്റ്സ് ചര്‍ച്ച് ഹാളില്‍ പ്രസിഡന്റ് ജോണ്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍കൂടിയ ജനറല്‍ ബോഡി യോഗത്തിലാണു ഭാരവാഹികളെ തെരഞ്ഞെടുത്തത്.

റവ. ഫാ. ഏബ്രഹാം തോട്ടത്തിലിന്റെ പ്രാര്‍ഥനയോടുകൂടിയ മീറ്റിംഗില്‍ ജോണ്‍ വര്‍ഗീസ് സ്വാഗതം പറഞ്ഞു. സെക്രട്ടറി മറിയാമ്മ ഉമ്മന്‍ സംഘടനയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും അംഗങ്ങള്‍ ഐക്യകണ്ഠേന പാസാക്കുകയും ചെയ്തു. തുടര്‍ന്നു തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ചുമതലയ്ക്കായി എം.ടി. മത്തായിയെ തെരഞ്ഞെടുപ്പ് കമ്മീഷനായി തെരഞ്ഞെടുത്തു. 2015 ലേക്കുളള ബോര്‍ഡ് മെമ്പേഴ്സ് അഡ്വൈസറി കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പും നടന്നു.

2015ല്‍ സംഘടന നടത്താനുദ്ദേശിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുളള വിവിധ പദ്ധതികളെക്കുറിച്ചു വിശദമായി ചര്‍ച്ച ചെയ്തു. സൌജന്യമായി മെഡിക്കല്‍ ക്യാമ്പ് നടത്താനും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്കു പഠനസഹായം നല്‍കുന്നതിനും പുന്നപ്രയിലെ ശാന്തി ഭവന്‍ വൃദ്ധസദനത്തിനും ആലപ്പുഴയില്‍ ഭവനരഹിതയായ സ്ത്രീക്കു ഭവനം വച്ചു നല്‍കാനും തീരുമാനിച്ചു. പദ്ധതികളുടെ ധനസമാഹരണത്തിനായി ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഒരു കള്‍ച്ചറല്‍ പ്രോഗ്രാമും നടത്താന്‍ തീരുമാനിച്ചു.

സംഘടനയുടെ പ്രവര്‍ത്തനങ്ങളോടു സഹകരിക്കുയും സഹായിക്കുകയും ചെയ്ത ഹൂസ്റണിലെയും സമീപ പ്രദേശത്തെയും തിരുവല്ല നിവാസികളോടും മറ്റുളളവരോടും നന്ദി രേഖപ്പെടുത്തുന്നതായും തുടര്‍ന്നും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായും പ്രസിഡന്റ് ജോണ്‍ വൈസ് പ്രസിഡന്റ് ജേക്കബ് ഇരട്ട പ്ളാമൂട്ടില്‍ സെക്രട്ടറി മറിയാമ്മ ഉമ്മന്‍ എന്നിവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി