അബുദാബി ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ വാര്‍ഷികം ഏപ്രില്‍ 23ന്
Tuesday, April 21, 2015 6:52 AM IST
അബുദാബി: ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ 22-ാമത് വാര്‍ഷികം ഏപ്രില്‍ 23ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംസ്കാരിക സമ്മേളനത്തില്‍ പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാവ് അഷ്റഫ് താമരശേരിയെ ആദരിക്കും. സംഘടനയുടെ കലാവിഭാഗമായ ധ്വനി യുടെ നേതൃത്വത്തില്‍ നടക്കുന്ന കലാപരിപാടിയില്‍ മൈലാഞ്ചി ഫെയിം നവാസ് കാസര്‍ഗോഡ് നയിക്കുന്ന 'ഇശല്‍ രാവ്' അരങ്ങേറും.

വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികളിലും വാട്ടര്‍ കൂളറുകള്‍ സ്ഥാപിക്കും . സ്ഥാപകനേതാവായ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ സ്മരണാര്‍ഥം ഭവനനിര്‍മാണ പരിപാടികള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിര്‍ധനരോഗികള്‍ക്കു മരുന്നുകള്‍ സൌജന്യമായി വിതരണം ചെയ്യുന്നു. സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷകളും തയ്യല്‍ മഷീനുകളും വിതരണം ചെയ്യുന്നുണ്ട്.

യുഎഇയില്‍ മാത്രേം ആറായിരത്തിലധികം അംഗങ്ങള്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

സംഘടന ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരങ്ങള്‍ റഷീദ് പൂമടതിനും സിബി കടവിലിനും സമ്മാനിക്കും.

ഭാരവാഹികളായ പി.എസ് അബ്ദുള്‍ ഗഫൂര്‍, ഖാന്‍ പാറയില്‍, എന്‍.എം. അബ്ദുള്ള, പി.എന്‍. ഫാറൂക്ക്, റിയാസ് കൊടുവള്ളി, താഹിര്‍ പുറപ്പാട്, സമീര്‍ ശ്രീകണ്ഠപുരം, നബീല്‍ അഹമദ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള