ജസ്റീസ് ഫോര്‍ ഓളിനു പുതിയ നേതൃത്വം
Tuesday, April 21, 2015 6:48 AM IST
ന്യൂയോര്‍ക്ക്: നീതിക്കുവേണ്ടി ശമ്പ്ദമുയര്‍ത്തുന്നതിനും അതിനായി മുന്നിട്ടിറങ്ങുന്ന ഒരു പറ്റം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയാണു ജസ്റീസ് ഫോര്‍ ഓള്‍. അമേരിക്കന്‍ മലയാളി സമൂഹത്തിലും അമേരിക്കന്‍ മുഖ്യധാരയിലും ഈ പ്രസ്ഥാനം ശ്രദ്ധ പിടിച്ചുകഴിഞ്ഞു.

പുതിയ ഭാരവാഹികളായി തോമസ് കൂവള്ളൂര്‍ (ചെയര്‍മാന്‍), വര്‍ഗീസ് മാത്യു (പ്രസിഡന്റ്), ചെറിയാന്‍ ജേക്കബ് (ജനറല്‍ സെക്രട്ടറി), അനില്‍ പുത്തന്‍ചിറ (ട്രഷറര്‍), ജേക്കബ് കല്ലുപുര (ലീഗല്‍ അഡ്വൈസര്‍), എം.കെ. മാത്യൂസ് (വൈസ് ചെയര്‍മാന്‍), രാജ് സദാനന്ദ് (വൈസ് പ്രസിഡന്റ് ആന്‍ഡ് വെബ്സൈറ്റ് ആന്‍ഡ് മീഡിയ), ലീന കരിപ്പാപ്പറമ്പില്‍ (ജോ. സെക്രട്ടറി), സോബിന്‍ ചാക്കോ (ജോ. ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ആനി ജോണ്‍ , സൌമ്യ ജേക്കബ്, ഷിജോ പൌലോസ്, ലിജോ ജോണ്‍, വിനീത നായര്‍, അജിത് നായര്‍, ജോസ് പിന്റോ സ്റീഫന്‍, മാര്‍ഷല്‍ വര്‍ഗീസ്, ടോം ഏബ്രഹാം എന്നിവരേയും അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍മാരായി എ.സി. ജോര്‍ജ്, ഇട്ടന്‍ പി. ജോര്‍ജ്, പ്രേമ ആന്റണി, ഗോപിനാഥക്കുറുപ്പ് എന്നിവരെയും തെരഞ്ഞെടുത്തു.

അഡ്വൈസറി ബോര്‍ഡിലേക്ക് ഫാ. ജോ കാരിക്കുന്നേല്‍, മൊയ്തീന്‍ പുത്തന്‍ചിറ, ജോയിച്ചന്‍ പുതുക്കുളം, യു.എ. നസീര്‍, അലക്സ് കോശി വിളനിലം എന്നിവരെയും ഓഡിറ്റര്‍മാരായി ജോര്‍ജ് ജോസഫ്, വിനു ടി. സക്കറിയ എന്നിവരേയും തെരഞ്ഞെടുത്തു.