സര്‍ക്കാര്‍ ആശുപത്രികളില്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു
Tuesday, April 21, 2015 5:37 AM IST
കുവൈറ്റ്: ആരോഗ്യമേഖലയില്‍ ചികിത്സാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സാധ്യതാ പഠനത്തിനു നിയോഗിച്ച കമ്മിറ്റി പഠന റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഒബീദിക്കു സമര്‍പ്പിച്ചു. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുവൈറ്റില്‍ ചികിത്സാ നിരക്കുകള്‍ക്ക് നേരിയ തോതിര്‍ വര്‍ധനയുണ്ടാകുമെന്നും എന്നാല്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ഖാലിദ് അല്‍ ഷെഹല്‍വി അറിയിച്ചതായി അല്‍ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുവൈറ്റില്‍ 20 ശതമാനം താഴ്ന്ന ചികിത്സാനിരക്കുകളാണു സ്വകാര്യ ആശുപത്രികളും മറ്റ് ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളും ഈടാക്കുന്നത്, ഈ അവസ്ഥ തുടരുന്നത് സര്‍ക്കാര്‍ധനം അധികമായി ചെലവഴിക്കുന്നതിനാലാണെന്നുമാണു സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍