പഴയ നോട്ടുകള്‍ പിന്‍വലിക്കുന്നു
Tuesday, April 21, 2015 5:37 AM IST
കുവൈറ്റ്: രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന പഴയ നോട്ടുകള്‍ തിരിച്ചെടുക്കാന്‍ കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചതായി ഗവര്‍ണ്ണര്‍ മുഹമ്മദ് അല്‍ ഹാഷേല്‍ അറിയിച്ചു. രാജ്യത്തിന്റെ മൊത്തം ധനത്തിന്റെ ഏഴു ശതമാനം ഏകദേശം 1400 മില്യണ്‍ കുവൈറ്റ് ദിനാര്‍ വരുന്ന പഴയ നോട്ടുകളാണ് പിന്‍വലിക്കാന്‍ ധനമന്ത്രാലയവുമായി ചേര്‍ന്നു സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചത്. ഒക്ടോബര്‍ ഒന്നിനു മുമ്പായി ബാങ്കുകളില്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതു പൂര്‍ണമായി ഒഴിവാക്കും. പഴയ നോട്ടുകള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് അവ ബാങ്കുകളില്‍ നല്‍കി പുതിയ എഡിഷന്‍ സ്വീകരിക്കാമെന്നും ഗവര്‍ണര്‍ ഒദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെയുഎന്‍എയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. ഒക്ടോബര്‍ ഒന്നിനുശേഷം പഴയ നോട്ടുകള്‍ വിപണന മേഖലകളില്‍ മൂല്യമില്ലാത്തതാകുമെന്നും ഔദ്യോഗികമായി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍