വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ കുടുംബസംഗമവും ഈസ്റര്‍ വിഷു ആഘോഷങ്ങളും
Tuesday, April 21, 2015 5:35 AM IST
ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി ഗ്രീന്‍ബര്‍ഗ്ഗിലുള്ള റോയല്‍ ഇന്‍ഡ്യാ പാലസില്‍ ഏപ്രില്‍ 24നു (വെള്ളിയാഴ്ച) വൈകുന്നേരം 6.30 മുതല്‍ 10.30 വരെ നടത്തും.

മുഖ്യാതിഥി ആയി പകെടുകുന്ന പ്രമുഖ വേദപണ്ഡിതനും മികച്ച വാഗ്മിയും ലോക ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കൌണ്‍സിലില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അഭിവന്ദ്യ മെത്രാപ്പോലീത്ത ഒ.ഋ ഉഞ.ഗൌൃശമസീലെ ങീൃ ഠവലീുവശഹീലെ (ഞലശെറലി ങലൃീുീേഹശമിേ ഠവലീഹീഴശരമഹ ടലാശിമ്യൃ ഢലശേേരസമഹ & ആശവീുെ ീള ൠൃീുല) ആണ്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്‍ ചെയര്‍മാനും അമേരിക്കയിലെ സാംസ്കാരിക-രാഷ്ട്രീയ- സാമൂഹ്യ തലത്തില്‍ ശോഭിക്കുന്ന റെനില്‍ രാധാകൃഷ്ണന്‍ വിഷു സന്ദേശം നല്കുന്നതാണ്.

വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് പുതുമയാര്‍ന്ന പരിപാടികളാലും, കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളീയ സംസ്കാരവും, കലകളും മലയാളഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുക എന്നതാണ് അസോസിയേഷന്‍ ഉദ്ദേശ്യം. മലയാളിമനസിനെയും അവരുടെ ജീവത്പ്രശ്നങ്ങളെയും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ എന്നും ശ്രമികരുണ്ട്.

കെ.ജെ ഗ്രിഗറിയുടെയും, രത്നമ്മ രാജന്റെയും നേതൃത്വത്തില്‍ ഒരുക്കുന്ന വിഷുക്കണിയും, വെസ്റ്ചെസ്റര്‍ നിവാസികളായ പ്രഗല്ഭരായ കുറേ നല്ല കലാകാരന്മാരുടെയും, കലാകാരികളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും.

ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കാന്‍ വെസ്റ്ചെസ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെ. മാത്യൂസ്, ഫാമിലി നൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം