ഡാന്‍സിംഗ് ഡാംസല്‍സ് മാതൃദിന ഫോട്ടോഗ്രഫി മത്സരം മേയ് 10ന്
Monday, April 20, 2015 7:43 AM IST
ടൊറന്റോ: സ്ത്രീശാക്തീകരണത്തോടൊപ്പം കലാ-സാംസ്കാരിക വളര്‍ച്ചയും പ്രോത്സാഹനവും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഡാന്‍സിംഗ് ഡാംസല്‍സ് മാതൃദിനാഘോഷത്തോടനുബന്ധിച്ചു ഫോട്ടോഗ്രഫി മത്സരം നടത്തുന്നു.

മേയ് 10നു മിസിസാഗായിലുള്ള പായല്‍ ബാങ്ക്വറ്റ് ഹാളില്‍ വൈകുന്നേരം അഞ്ചിനാണ് ആഘോഷ പരിപാടികള്‍.

'അമ്മയും കുഞ്ഞും' എന്നതാണ് ഈ വര്‍ഷത്തെ മത്സരത്തിന്റെ പ്രമേയം. ഫോട്ടോകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് ഒന്നാണ്. തുടര്‍ന്ന് പൊതുജന അഭിപ്രായ വോട്ടെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുക്കും.

വിജയിക്ക് സിത്താര ജൂവല്‍സ് നല്‍കുന്ന ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. കൂടാതെ മാതൃദിന കേക്ക്മുറിക്കല്‍ ഉദ്ഘാടനം നടത്താനുള്ള അവസരവും ലഭിക്കും.

എന്‍ട്രികള്‍ അയക്കേണ്ട വിലാസം: ററാീവേലൃറെമ്യ@ഴാമശഹ.രീാ ആണ്.

നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാ അമ്മമാര്‍ക്കും സമ്മാനങ്ങളും ലഭിക്കുന്നതോടൊപ്പം കേക്ക് മുറിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും. ഡിന്നര്‍, ഡാന്‍സ്, സംഗീതം, ഫാഷന്‍ ഷോ, കോമഡി ഷോ എന്നിവ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പരിപാടിയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും ംംം.ററവീെം.രീാ മേരി അശോക് 416 788 6412, സ്മാര്‍ട്ടി മെറിന്‍ 647 761 3552, ശോഭാ ശേഖര്‍ 416.371.9942.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു