കണക്ടിക്കട്ടില്‍ മാര്‍ത്തോമ സഭയ്ക്ക് പ്രഥമ കോണ്‍ഗ്രിഗേഷന്‍
Monday, April 20, 2015 7:43 AM IST
കണക്ടിക്കട്ട്: മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിനു കണക്ടിക്കട്ടില്‍ പുതിയ് കോണ്‍ഗ്രിഗേഷന് തുടക്കം കുറിക്കുന്നു. ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ മേയ് മൂന്നിനു(ഞായര്‍) വൈകുന്നേരം 5.30നു സെന്റ് പോള്‍സ് എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടി മാര്‍ത്തോമ കോണ്‍ഗ്രിഗേഷനു തുടക്കമാകും.

സമീപ എക്യുമെനിക്കല്‍ ഇടവകകളിലെ വൈദികരും സഭാ വിശ്വാസികളും പങ്കെടുക്കുന്ന ആത്മീയ അനുഗ്രഹ ആരാധനയില്‍ ആദ്യ കുര്‍ബാനയ്ക്കായി തയാറെടുക്കുന്ന കുഞ്ഞുങ്ങള്‍ തിരുമേനിയില്‍നിന്നു കുര്‍ബാന കൈക്കൊള്ളും.

30ല്‍പരം അംഗങ്ങളുള്ള കണക്ടിക്കട്ട് കോണ്‍ഗ്രിഗേഷന്‍ യാഥാര്‍ഥ്യമാക്കുന്നതിന്റെ പിന്നില്‍ വിശ്വാസസമൂഹത്തിന്റെ പ്രാര്‍ഥനയും മാര്‍ തിയഡോഷ്യസിന്റെ പ്രോത്സാഹനവുമാണ്. കോണ്‍ഗ്രിഗേഷനു നേതൃത്വം നല്‍കാന്‍ റവ. സാം. ടി. പണിക്കര്‍ (പ്രസിഡന്റ്), ജോര്‍ജ് ഫിലിപ്പ് (വൈസ് പ്രസിഡന്റ്), എബി ജോര്‍ജ് (സെക്രട്ടറി), ട്രസ്റിമാരായ പ്രദീപ് ജോണ്‍, ബിജു ജി. മാത്യു എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ചടങ്ങിലേക്ക് എല്ലാ സഭാ വിശ്വാസികളെയും കണക്ടിക്കട്ട് കോണ്‍ഗ്രിഗേഷനിലേക്ക സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: സാം ടി പണിക്കര്‍ 651 235 3780, പ്രദീപ് ജോണ്‍ 860 913 3191.

റിപ്പോര്‍ട്ട്: ബെന്നി പരിമണം