'ബെറ്റര്‍ റൈറ്റിംഗ് പിക്ച്ചര്‍ ഫോര്‍ സിനിമ' മേയ് ഒന്നിന്
Monday, April 20, 2015 7:38 AM IST
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ അവതരിപ്പിക്കുന്ന ദുബായി കെഫേയുടെ ആഭിമുഖ്യത്തില്‍ 'ബെറ്റര്‍ റൈറ്റിംഗ് പിക്ച്ചര്‍ ഫോര്‍ സിനിമ' എകദിന തിരക്കഥ രചന ശില്പശാല സംഘടിപ്പിക്കുന്നു.

പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ നയിക്കുന്ന എകദിന തിരക്കഥ രചന ശില്പശാല മേയ് ഒന്നിനു രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും.

മുന്‍കൂട്ടി രജിസ്റര്‍ ചെയ്യാന്‍ 0561754102, 0559857481, 0557680166.

റിപ്പോര്‍ട്ട്: കെ. സുനില്‍രാജ്