സെന്റ് മേരീസില്‍ പുതുഞായറും ഡിവൈന്‍ മേഴ്സി തിരുനാളും സംയുക്തമായി ആചരിച്ചു
Monday, April 20, 2015 7:38 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഏപ്രില്‍ 12നു(ഞായര്‍) പുതുഞായറും ഡിവൈന്‍ മേഴ്സി തിരുനാളും സംയുക്തമായി ആചരിച്ചു.

എന്റെ കര്‍ത്താവേ എന്റെ ദൈവമേ എന്ന് വിശ്വാസം ഏറ്റുപറഞ്ഞ് തന്റെ ജീവിതം പൂര്‍ണമായും ഉത്ഥിതനാഥനു സമര്‍പ്പിച്ച വിശുദ്ധ തോമാശ്ളീഹായുടെ ജീവിത സാക്ഷ്യം മാതൃകയാക്കി, വ്യക്തിജീവിതത്തില്‍ വിശ്വാസം പ്രോജ്വലിപ്പിക്കാനുള്ള ആഹ്വാനമാണ് പുതുഞായറിന്റെ സന്ദേശം.

വിശുദ്ധ ഫൌസ്റിനാമ്മയിലൂടെ ഈശോ വെളിപ്പെടുത്തിതന്ന ദിവ്യകാരുണ്യ സന്ദേശം സ്വീകരിച്ച് ആത്മരക്ഷക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും തിരുനാള്‍ സന്ദേശത്തിലൂടെ വികാരി ഫാ. തോമസ് മുളവനാല്‍ ഉദ്ബോധിപ്പിച്ചു.

തിരുനാള്‍ കുര്‍ബാനയ്ക്കു ഫാ. ജെഗിന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കല്ലറ പഴയപള്ളി ഇടവകാംഗങ്ങളായിരുന്നു പ്രസുദേന്തിമാര്‍. ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്ത തിരുനാളിനു സ്നേഹവിരുന്നോടെ കൊടിയിറങ്ങി.