ഫുജൈറ ദിബ്ബയില്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൌസ് ഏപ്രില്‍ 24ന്
Monday, April 20, 2015 7:38 AM IST
ഷാര്‍ജ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാള്‍ ദിബ്ബയില്‍ ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൌസ് സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 24 ന് (വെള്ളി) രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൌസില്‍ പൊതുജനങ്ങള്‍ക്കു പരാതികള്‍ ബോധിപ്പിക്കാന്‍ അവസരവും
തുടര്‍ന്ന് കോണ്‍സുലര്‍ സേവനവും ലഭ്യമാണ്.

അഫിഡവിറ്റുകള്‍ സാക്ഷ്യപ്പെടുത്തല്‍, പവര്‍ ഓഫ് അറ്റോര്‍ണി, പാസ്പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍ക്ക് ഈസ്റ് കോസ്റ് മേഖലയിലെ മുഴുവന്‍ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: 055 5597104, 09 2446064.