സീതാറാം യെച്ചൂരിക്കും കേന്ദ്ര നേതൃത്വത്തിനും അഭിവാദ്യങ്ങള്‍
Monday, April 20, 2015 7:37 AM IST
റിയാദ്: വിശാഖപട്ടണത്ത് നടന്ന സിപിഎം 21 ാം പാര്‍ട്ടി കോണ്‍ഗ്രസിനേയും സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്ര കമ്മിറ്റിയേയും പോളിറ്റ് ബ്യൂറോയേയും നവോദയ റിയാദ് അഭിവാദ്യം ചെയ്തു.

സമ്മേളനത്തിന്റെ ഉജ്വല വിജയവും യെച്ചൂരിയുടെ നേതൃത്വവും പ്രസ്ഥാനത്തിനു പുതിയ ഊര്‍ജം പ്രദാനം ചെയ്യുമെന്നും ബിജെപി ഭരണകൂടത്തിന്റെ സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ക്കും വര്‍ഗീയ അജണ്ടകള്‍ക്കുമെതിരേ ബഹുജന പ്രക്ഷോഭം ഉയര്‍ത്തി കൊണ്ടുവരുന്നതിന് സിപിഎമ്മിന്റെ പുതിയ നേതൃനിരയ്ക്കു കഴിയട്ടേയെന്നും നവോദയ റിയാദ് ആശംസിച്ചു.


റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍