ഒന്റാരിയോവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
Monday, April 20, 2015 7:35 AM IST
ഒന്റാരിയോ: ഒന്റാരിയോവില്‍ പക്ഷി പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന്റെ പ്രസ്താവനയില്‍ ഒന്റാരിയോ സെക്കന്‍ഡ് ഫാമിലെ ടര്‍ക്കി കോഴികളില്‍ ആണ് പക്ഷിപ്പനിയുടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഒരുമാസം മുന്‍പ് ആരോഗ്യവകുപ്പ് ഫാമില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്ന് ഒ5 ആവിയോണ്‍ വൈറസ് ബാധ ഫാമിലെ ടര്‍ക്കികളില്‍ കണ്െടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നു ഫാമില്‍നിന്നു പുറത്തേക്കുള്ള വിതരണം നിര്‍ത്തിവച്ചിരുന്നു. കൂടുതല്‍ പക്ഷികളിലേക്കു പനി പടരാതെ ഇരിക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചത്.

എല്ലാതരത്തിലുള്ള പക്ഷിപ്പനി വൈറസുകളും മനുഷ്യന്റെ മരണകാരണം ആകുന്നില്ലെങ്കിലും ചിലവ കാഠിന്യമേറിയ അലര്‍ജിക്കു കാരണം ആകാറുണ്ട്. ഒരുമാസം മുന്‍പ് കനേഡിയന്‍ ആരോഗ്യവകുപ്പ് ഒന്റാരിയോ വുഡ്സ്ടോക്കിലുള്ള ഫാമില്‍ കണ്െടത്തിയ ഒ5 ആവിയോണ്‍ വൈറസ് മനുഷ്യരില്‍ മാരക രോഗ കാരിയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇതുവരെയും ഒരു രോഗികളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് വൈറസിന്റെ വ്യാപനം നടന്നിട്ടില്ല എന്നുള്ളതിനു തെളിവാണ്. ഈ വര്‍ഷം ആദ്യം ഒ 5 ച 2 വൈറസ് യുഎസിലെ ഫാമുകളിലും കണ്െടത്തിയിരുന്നു. എന്നാല്‍ ഇതുമൂലമുള്ള രോഗങ്ങള്‍ ഒന്നുംതന്നെ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള