പെരിന്തല്‍മണ്ണ സ്വദേശി റിയാദില്‍ നിര്യാതനായി
Monday, April 20, 2015 5:28 AM IST
റിയാദ്: പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ കാപ്പ് സ്വദേശി കല്‍പകഞ്ചേരി അബ്ദുല്‍ ജലീല്‍ (40) ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. മൂന്നുവര്‍ഷമായി റിയാദിലുണ്ട്. ഭാര്യ: കാടപ്പള്ളി സൌദ. മക്കള്‍: ജല്‍സീന, ജസീന, ജസ്ന, അനു. മരുമക്കള്‍: മുസ്തഫ ചെര്‍പ്പുളശേരി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് സഹോദരി ഭര്‍ത്താവ് കാരാടന്‍ ഹംസ അറിയിച്ചു. മരണാനന്തര നിയമനടപടികള്‍ക്കായി മുഹമ്മദലി, മൊയ്തീന്‍ കുട്ടി തെന്നല, വി.കെ റഫീഖ് ഹസന്‍ വെട്ടത്തൂര്‍, മജീദ് മണ്ണാര്‍മല എന്നിവര്‍ രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍