കെഎച്ച്എന്‍എ ഷിക്കാഗോ മേഖലയ്ക്കു നവ സാരഥികള്‍
Monday, April 20, 2015 5:26 AM IST
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഷിക്കാഗോ മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ട്രസ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍കൂടിയായ അരവിന്ദ് പിള്ളയെ ചീഫ് കോ-ഓര്‍ഡിനേറ്ററായും, ജി.കെ. പിള്ള, രഘുനാഥന്‍ നായര്‍, നടരാജന്‍ കൃഷ്ണന്‍, രാജി നായര്‍ എന്നിവരെ കോ-ഓര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു.

2015 ജൂലൈ രണ്ടാം തീയതി മുതല്‍ അഞ്ചുവരെ ഡാലസ് എയര്‍പോര്‍ട്ട് ഹയാത്ത് റീജന്‍സിയില്‍ വെച്ചു നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു കണ്‍വന്‍ഷന്റെ ഷിക്കാഗോയില്‍ നിന്നുള്ള കോര്‍ഡിനേറ്റര്‍മാരായി ഇവരെ നിയോഗിച്ചതില്‍ അതിയായ സന്തോഷമുണ്െടന്നു പ്രസിഡന്റ് ടി.എന്‍. നായര്‍ പറഞ്ഞു.

കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാവിധ സഹായ സഹകരണങ്ങളും ഷിക്കാഗോയില്‍ നിന്നുമുണ്ടാകുമെന്നു ട്രസ്റി മെമ്പറായ ശിവന്‍ മുഹമ്മയും, ട്രസ്റി മെമ്പറും പിആര്‍ഒയുമായ സതീശന്‍ നായരും, കണ്‍വന്‍ഷന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ പ്രസന്നന്‍ പിള്ളയും വ്യക്തമാക്കി. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം