റിമി ടോമി-സ്റീഫന്‍ ദേവസി ഷോ ഏപ്രില്‍ 26ന്;  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Monday, April 20, 2015 5:25 AM IST
ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 26നു വൈകുന്നേരം 6.30-നു ഷിക്കാഗോയിലുള്ള ഗേറ്റ് വേ തീയേറ്ററില്‍ അരങ്ങേറുന്ന സോളിഡ് ഫ്യൂഷന്‍ റ്റെംപ്റ്റേഷന്‍ എന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

പിന്നണിഗായിക റിമി ടോമി, സ്റീഫന്‍ ദേവസി എന്നിവരോടൊപ്പം പ്രശസ്തരായ പിന്നണിഗായകര്‍ നയിക്കുന്ന ഈ സംഗീതസായാഹ്നം ഷിക്കാഗോ നിവാസികള്‍ക്കു പുതിയ ഒരു അനുഭവമായിരിക്കും.

ഷെവലിയാര്‍ ജെയ്മോന്‍ സ്കറിയ (847 370 4330), രാജന്‍ തോമസ് (630 808 6165), മാമ്മന്‍ കുരുവിള (630 718 1077), റെജിമോന്‍ ജേക്കബ് (847 877 6898).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം