തങ്കമ്മ ഉമ്മന്റെ സംസ്കാരം തിങ്കളാഴ്ച
Monday, April 20, 2015 5:25 AM IST
ന്യൂയോര്‍ക്ക്: പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും ഫോമയുടെ സ്ഥാപകാംഗവും, പ്രഥമ ജോയിന്റ് സെക്രട്ടറിയുമായിരുന്ന സണ്ണി കോന്നിയൂരിന്റെ മാതാവ് നിര്യാതയായ തങ്കമ്മ ഉമ്മന്റെ (91) സംസ്കാരം ഏപ്രില്‍ 20നു (തിങ്കളാഴ്ച) മാതൃഇടവകയായ കോന്നി അട്ടച്ചാക്കല്‍ മാര്‍ പീലക്സിനോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. ഡോ. സ്കറിയ ഉമ്മന്‍ (സ്റാറ്റന്‍ഐലന്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്), വര്‍ഗീസ് ഉമ്മന്‍ എന്നിവരാണു മറ്റു മക്കള്‍. (എല്ലാവരും ന്യൂയോര്‍ക്ക്).

കോന്നി മണ്ണിക്കിഴക്കേതില്‍ പരേതനായ എം.എസ് ഉമ്മന്റെ ഭാര്യയായ പരേത മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും മുന്‍ ചീഫ് ജസ്റീസുമായിരുന്ന ബെഞ്ചമിന്‍ കോശിയുടെ അടുത്ത ബന്ധുവാണ്.

അന്നമ്മ സ്കറിയ, മോളി വര്‍ഗീസ്, അധ്യാപികയും എഴുത്തുകാരിയുമായ സിസിലി സണ്ണി എന്നിവരാണു മരുമക്കള്‍.

സാമൂഹ്യ-സാംസ്കാരിക-ആധ്യാത്മിക രംഗത്ത് സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിച്ചുവരുന്ന ഡോ. സ്കറിയ ഉമ്മന്‍, വര്‍ഗീസ് ഉമ്മന്‍, സണ്ണി കോന്നിയൂര്‍ എന്നിവരുടെ മാതാവിന്റെ നിര്യാണത്തില്‍ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവക വികാരി റവ.ഫാ. അലക്സ് കെ. ജോയി, എക്യൂമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് ഫാ. ചെറിയാന്‍ മുണ്ടയ്ക്കല്‍, സ്റാറ്റന്‍ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാമുവേല്‍ കോശി, മുന്‍ പ്രസിഡന്റ് എസ്.എസ്. പ്രകാശ്, തോമസ് തോമസ്, ഫോമ മുന്‍ വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ഫോമ-ഫൊക്കാന തുടങ്ങിയ സംഘടനകളുടെ ദേശീയ നേതാക്കള്‍, ബ്ളസ്ഡ് ചാരിറ്റീസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം