ബഹറിനില്‍ എസ്കെഎസ്എസ്എഫ് മതവിജ്ഞാന സദസ് ഏപ്രില്‍ 22ന്
Saturday, April 18, 2015 6:20 AM IST
മനാമ: എസ്കെഎസ്എസ്എഫ് ബഹറിന്‍ കമ്മിറ്റി ഏപ്രില്‍ 22ന്(ബുധന്‍) രാത്രി 8:30നു മത വിജ്ഞാന സദസ് സംഘടിപ്പിക്കുന്നു. ബഹറിന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ യുവപ്രഭാഷകനും പണ്ഡിതനും അബുദാബി ബ്രിട്ടീഷ് സ്കൂള്‍ ഇസ്ലാമിക വിഭാഗം തലവനുമായ സിംസാറുല്‍ ഹഖ് ഹുദവി 'പ്രവാസിയുടെ കുടുംബം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

പരിപാടിയുടെ ഉദ്ഘാടന കര്‍മം സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ തങ്ങള്‍ നിര്‍വഹിക്കും. എസ്കെഎസ്എസ്എഫ് സന്നദ്ധ വിംഗായ വിഖായയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണു നടത്തിയിട്ടുള്ളത്.