അനുശോചിച്ചു
Saturday, April 18, 2015 6:19 AM IST
ജിദ്ദ: മക്കയിലെ പ്രമുഖ പണ്ഡിതനായിരുന്ന സയിദ് അബാസ് അലവി മാലികിയുടെ വേര്‍പാട് പണ്ഡിതലോകത്ത് വലിയ നഷ്ടമാണെന്ന് ഐസിഎഫ് ജിദ്ദാ കമ്മിറ്റി അനുസ്മരിച്ചു.

കേരളത്തിലെ സുന്നി സമൂഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം നിരവധി തവണ കേരളത്തിലെത്തിയിട്ടുണ്ട്. പണ്ഡിതന്മാരെ ഒരുമിച്ചു കൂട്ടി പ്രബോധന രംഗം പരിപോഷിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഐക്യത്തിന്റേയും സമാധാനത്തിന്റേയും വക്താവായ അദ്ദേഹം ഹറമിനടുത്ത തന്റെ വീട്ടില്‍ സ്ഥാപിച്ച ദര്‍സില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പണ്ഡിതര്‍ സംബന്ധിക്കാറുണ്ട്.

ഇത്തരം പണ്ഡിതരുടെ വിയോഗം സമുദായത്തിന്റെ മുസ്വീബത്താണെന്നും യോഗം വിലയിരുത്തി. നൌഫല്‍ വടകര, ബഷീര്‍ ഹാജി നീരോല്‍പ്പാലം, മുഹമ്മദലി മാസ്റര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുള്‍ റഹ്മാന്‍ മളാഹിരി അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍