ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് നഴ്സസ് ഡേ ആഘോഷം മെയ് ഒമ്പതിനു
Saturday, April 18, 2015 3:54 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ (കചഅ ചഥ) ഈവര്‍ഷത്തെ നേഴ്സസ് ഡേ ആഘോഷം മേയ് ഒമ്പതാം തീയതി (ശനിയാഴ്ച) രാവിലെ പതിനൊന്നിനു ക്വീന്‍സിലുള്ള ടേസ്റ് ഓഫ് കൊച്ചിന്‍ റസ്ററന്റില്‍ വച്ചു നടത്തുന്നതിനു തീരുമാനിച്ചു.

മീറ്റിംഗിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതു ന്യൂയോര്‍ക്ക് സ്റേറ്റ് അസംബ്ളി വുമണ്‍ മൈക്കിള്‍ ഷിമേല്‍ ആയിരിക്കും. മുഖ്യ പ്രഭാഷകരായി ക്യൂന്‍സ് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഏലിയാമ്മ ഈപ്പന്‍, കരുണാ ചാരിറ്റി ന്യൂയോര്‍ക്ക് പ്രസിഡന്റ് ഷീലാ ശ്രീകുമാര്‍ എന്നിവരായിരിക്കും.

നഴ്സിംഗില്‍ പുതിയതായി ഗ്രാജ്വേറ്റ് ചെയ്തവരെയും വിരമിച്ചവരെയും തദവസരത്തില്‍ ആദരിക്കുന്നതനോടൊപ്പം സ്റുഡന്റ് സ്കോളര്‍ഷിപ്പ്, ബെസ്റ് നേഴ്സ് അവാര്‍ഡ്, മറ്റ് അവാര്‍ഡ് ദാനങ്ങളും ഉണ്ടായിരിക്കും. ഇതേത്തുടര്‍ന്ന് വിവിധതരം കലാപരിപാടികളും അരങ്ങേറും. പ്രസിഡന്റ് ഉഷാ ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം