ജഴ്സി പ്രകാശനം ചെയ്തു
Friday, April 17, 2015 7:48 AM IST
റിയാദ്: രണ്ടാമത് കെ. കരുണാകരന്‍ സ്മാരക ഒഐസിസി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എബിസി കാര്‍ഗോ റെയിന്‍ബോ എഫ്സിയുടെ ജഴ്സി പ്രകാശനം എബിസി കാര്‍ഗോ ഡയറക്ടര്‍ നിഷാദ് അബ്ദുള്‍ ഖാദര്‍ നിര്‍വഹിച്ചു.

ടീം മാനേജര്‍ ദേവന്‍ പാലക്കാട്, നജീബ്, ഫത്താഹ് ചെറുവാടി തുടങ്ങിയവരും റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ മുജീബ് ഉപ്പട, ഹംസ തൃക്കട്ടീരി, ഒഐസിസി ഫുട്ബോള്‍ ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികളായ ഷൌക്കത്ത് പന്നിക്കോട്, അമീര്‍ പട്ടണത്ത് എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍