സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 18ന്
Friday, April 17, 2015 3:52 AM IST
സാല്‍ഫോര്‍ഡ്: സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ (എസ്എംഎ) ഈസ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 18ന് (ശനി) നടക്കും.

സെന്റ് ജെയിംസ് പാരിഷ് ഹാളില്‍ ഉച്ചകഴിഞ്ഞ് 2.30 മുതലാണ് പരിപാടികള്‍. അസോസിയേഷന്‍ പ്രസിഡന്റ് ജിജി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എക്കിള്‍സ് സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് വികാരി ഫാ. ലിവ്ഫി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു കലാപരിപാടികള്‍ക്ക് തുടക്കമാകും. നാടന്‍ കലാരൂപങ്ങളും ബൈബിള്‍ അധിഷ്ഠിത കലാപരിപാടികളും അടക്കം ഒട്ടേറെ പരിപാടികള്‍ വേദിയില്‍ അരങ്ങേറും. വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.

ആഘോഷ പരിപാടികളില്‍ കുടുംബ സമേതം പങ്കെടുക്കാന്‍ ഏവരെയും അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ബിജു കരോടന്‍ സ്വാഗതം ചെയ്തു.

വേദിയുടെ വിലാസം: ട. ഖമാല ജമൃശവെ ഒമഹഹ, ഢശരമൃമഴല ഇഹീലെ, ടമഹളീൃറ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍