ദുബായി: ദുബായി വേങ്ങര മണ്ഡലം കെഎംസിസി കമ്മിറ്റിക്കു പുതിയ ഭാരവാഹികളായി.
പുതിയ ഭാരവാഹികളായി ആവയില്‍ ഉമ്മര്‍ ഹാജി (പ്രസിഡന്റ്), എ.പി. നൌഫല്‍ (ജനറല്‍ സെക്രട്ടറി), മുസ്തഫ ആട്ടിരി (ട്രഷറര്‍), ബദര്ധുജ, ഉമ്മര്‍ ഹുദവി, എ.പി. സാജിദ്, അന്‍വര്‍ കുഴിപ്പുറം (വൈസ് പ്രസിഡന്റുമാര്‍), എ.കെ. സിദ്ദിഖ്, ടി.കെ. ഉമ്മര്‍, മൂസകുട്ടി, മന്‍സൂര്‍ ആട്ടക്കുളയന്‍ (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കൌണ്‍സില്‍ യോഗം ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. ആവയില്‍ ഉമ്മര്‍ ഹാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.പി. നൌഫല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. സാജിദ് അബൂബക്കര്‍,അലി ഹസന് ഹാജി, മുഹമ്മദലി ഖാസിമി, മുസ്തഫ തരൂര്‍, ആര്. ഷുക്കൂര്‍, മുസ്തഫ വേങ്ങര, പി.വി. നാസര്‍, ഇബ്രാഹിംകുട്ടി തിരൂര്‍, സമദ് പെരിന്തല്‍മണ്ണ, അലി മാസ്റര്‍, ബി.പി. അബൂബക്കര്‍ അങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു. മുസ്തഫ ആട്ടിരി സ്വാഗതവും ഉമ്മര്‍ ഹുദവി നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍