യാത്രയയപ്പു നല്‍കി
Thursday, April 16, 2015 8:19 AM IST
റിയാദ്: ഇരുപത്തിനാലു വര്‍ഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി ന്യൂസനയ ഏരിയയിലെ പവര്‍ഹൌസ് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷറഫുദ്ദീനു യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേളി പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്നു യാത്രയയപ്പു നല്‍കി.

മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഷറഫുദ്ദീന്‍ ന്യൂസനയയിലെ സിഎംസി കമ്പനിയില്‍ സൂപ്പര്‍വൈസറായാണു ജോലി ചെയ്തിരുന്നത്. യൂണിറ്റ്് പ്രസിഡന്റ് രാജു നീലകണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പു യോഗത്തില്‍ ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് മനോഹരന്‍, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ നാരായണന്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി കരുണാകരന്‍ ഷറഫുദ്ദീനു നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍