കാന്‍സര്‍-കിഡ്നി രോഗികള്‍ക്ക് ഒഐസിസിയുടെ ധനസഹായം നല്‍കി
Thursday, April 16, 2015 6:51 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയയുടെ കാരുണ്യത്തിന്റെ കൈക്കുമ്പിള്‍ നിങ്ങളിലൂടെ എന്ന പദ്ധതിപ്രകാരം രോഗത്താല്‍ വലയുന്ന കാന്‍സര്‍ രോഗികള്‍ക്കും കിഡ്നി രോഗികള്‍ക്കുമുള്ള ധനസഹായം വിതരണം ചെയ്തു.

തൃശൂര്‍ പൂമല വേളാങ്കണ്ണിയില്‍ നടന്ന ചടങ്ങില്‍ ജോസ് എം. ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് ഒ. അബ്ദുള്‍ റഹ്മാന്‍ കുട്ടി ധനസഹായം വിതരണം ചെയ്തു. ഒഐസിസി ദേശീയ കമ്മിറ്റി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാളിതുവരെ നടത്തിയത് ശ്ളാഘനീയമാണെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു. നിര്‍ധനരായ ആളുകളെ സഹായിക്കുന്ന കാരുണ്യത്തിന്റെ കൈക്കുമ്പിള്‍ ഇനിയും അനേകര്‍ക്ക് പ്രയോജനപ്പെടട്ടെ എന്നും അബ്ദുള്‍ റഹ്മാന്‍ കുട്ടി അഭിപ്രായപ്പെട്ടു.

രോഗികളായ 12 പേര്‍ക്കാണു സാമ്പത്തിക സഹായം കൈമാറിയത്. കോണ്‍ഗ്രസ് വടക്കാഞ്ചേരി ബ്ളോക്ക് കമ്മിറ്റി ജിജോ കുര്യന്‍ സ്വാഗതവും ജോജോ തൃശൂര്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, ഡിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത്, യുഡിഎഫ് ചെയര്‍മാന്‍ കെ. അജിത്കുമാര്‍, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം ആര്‍.എസ്. മോഹന്‍ദാസ്, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.ജി. സുരേഷ്കുമാര്‍, ജയന്‍ മംഗലം, ബിജോയി ദേവസി, കോണ്‍ഗ്രസ് നേതാക്കളായ ലിസി രാജു, പി.ജി. ജഗ്ദീപ്, തോമസ് പുത്തൂര്‍, പി.ജെ. രാജു, പി. രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്