'വടകര മഹോത്സവം 2015' മേയ് ഒന്ന്, 14 തീയതികളില്‍
Thursday, April 16, 2015 6:46 AM IST
അബുദാബി: വടകര എന്‍ആര്‍ഐ ഫോറം അബുദാബിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വടകര മഹോത്സവം മേയ് 1, 14 എന്നീ തീയതികളില്‍ വിപുലമായ പരിപാടികളോടെ നടത്തുമെന്നു ഭാരാവഹികള്‍ അറിയിച്ചു.

ഇതിന്റെ നടത്തിപ്പിലേക്കായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു പ്രവര്‍ ത്തനം ആരംഭിച്ചു. മഹോത്സവത്തിന്റെ ഭാഗമായ ഗ്രാമീണമേള മേയ് ഒന്നിനു വൈകുന്നേരം നാലിനു മുസഫ അബുദാഹി മലയാളി സമാജത്തില്‍ കൊടിയേറും. അന്നേദിവസം 20-ാളം സ്റാളുകളിലായി മലബാറിന്റെ തനതു വിഭവങ്ങള്‍ സന്ദര്‍ശകര്‍ക്ക് രുചിക്കാന്‍ അവസരമുണ്ടായിരിക്കും. ഇതൊരുക്കുന്നത് വടകര എന്‍ആര്‍ഐ ഫോറം വനിതാവിഭാഗമാണ്. അവര്‍ സ്വയം പാചകം ചെയ്ത വിഭവങ്ങളായിരിക്കും ഭക്ഷണസ്റാളുകളില്‍ നിന്ന് ലഭിക്കുക. ഒരു ഉത്സവപ്പറമ്പിന്റെ പ്രതീതി ജനിപ്പിക്കും വിധം കടത്തനാടിന്റെ തനതായ വിവിധ കലാപരിപാടികളും ഗ്രാമീണമേളയിലേക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ നിരവധി ഭാഗ്യസമ്മാനങ്ങളും ഏതാനും വ്യാപാര സ്റാളുകളും അടുത്തകാലം വരെ ഉപയോഗിച്ചതും ഇപ്പോഴും ഉപയോഗിക്കുന്നതുമായ വ്യത്യസ്തങ്ങളായ ഗാര്‍ഹിക-കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. പ്രവേശനം സൌജന്യമാണ്.

വടകര മഹോത്സവത്തിന്റെ രണ്ടാം ഭാഗം അബുദാബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ മേയ് 14നു വൈകുന്നേരം ഏഴിന് അരങ്ങേറും. പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ ആശാ ശരത്തിന്റെ നേതൃത്വത്തില്‍ വിവിധ നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കിയ ത്രസിപ്പിക്കുന്നതും കണ്ണഞ്ചി പ്പിക്കുന്നതുമായ കലാപ്രകടനങ്ങളും പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയുടെ സംഗീതവിരുന്നും ആഘോഷത്തിന്റെ പ്രത്യകതയായിരിക്കും. യുവാക്കളുടെ ഹരമായ ഏഷ്യാനെറ്റ് റിയാലിറ്റിഷോ ഫെയിം സായിബാലന്‍ മറ്റൊരാകര്‍ഷണഘടകമാണ്. പ്രവേശനം ക്ഷണിതാക്കള്‍ക്കായി പരിമിതപ്പെടു ത്തിയിരിക്കുന്നു.

വിവരങ്ങള്‍ക്ക്: 050 6164593, 0505712987.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള