ആവോണ്‍ ദീര്‍ഘദൂര നടത്തം: അഞ്ചാം തവണയും ടോജോ തോമസ്
Thursday, April 16, 2015 6:37 AM IST
സാന്‍ഫ്രാന്‍സികോ: നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ പ്രവാസിമലയാളികള്‍ക്കിടയില്‍ സുപരിചിതനും മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക)യുടെ മുന്‍ പ്രസിഡന്റുമായ ടോജോ തോമസ് ദീര്‍ഘദൂരനടത്തത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും പങ്കാളിയാവുന്നു.

കഴിഞ്ഞ മുപ്പത്തിയൊന്‍പതു വര്‍ഷങ്ങളായി ആവോണ്‍ ഫൌണ്േടഷന്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന സ്തനാര്‍ബുദമെന്ന മാരകവിപത്തിനെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികളുടെ ഭാഗമായാണു ദീര്‍ഘദൂര നടത്തം സംഘടിപ്പിക്കുന്നത്.

2009-11 വര്‍ഷക്കാലം മങ്കയുടെ സാരഥിയായ കാലയളവിലുള്‍പ്പെടെ പ്രവാസിമലയാളികളുടെ വിവിധങ്ങളായ അവശ്യങ്ങള്‍ക്കവേണ്ടി സമൂഹത്തിന്റെ പലവിധ ശ്രേണികളിലും നാളിതുവരെ ടോജോ നടത്തിയ ഇടപെടലുകള്‍ നിരവധിയാണ്. സാമൂഹികനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മറ്റു നിരവധി പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും ടോജോ തോമസ് തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരിക്കുന്ന സഹകരണവും മാര്‍ഗനിര്‍ദ്ദേശങ്ങളും എല്ലാ പ്രവാസി മലയാളികള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കും അക്ഷരാര്‍ഥത്തില്‍ പ്രചോദനവും മാതൃകയുമാണ്. ആവോണ്‍ ഫൌണ്േടഷന്റെ പ്രസ്തുത സംരഭത്തിലേക്കുള്ള ധനശേഖരണാര്‍ഥം തുറന്ന വെബ് പേജ് ഇവിടെ ലഭിക്കുന്നതാണ്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്