'സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രാദേശിക കൂട്ടായ്മകളുടെ പങ്ക് വളരെ വലുത്'
Thursday, April 16, 2015 6:36 AM IST
ദമാം: പ്രവാസജീവിതത്തിന്റെ തിരക്കിനിടയില്‍ പ്രാദേശിക കൂട്ടായ്മകള്‍ നടത്തുന്ന ഒത്തു ചേരലുകള്‍ സാമൂഹിക കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ വളരെ പ്രയോജനപ്പെടുമെന്നു സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുള്ള മാസ്റര്‍ കുറ്റ്യാടി പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയിലെ കൊടിയത്തൂര്‍ കാരശേരി പഞ്ചായത്ത് പ്രദേശത്തുകാരുടെ കൂട്ടായ്മയായ കോക നാട്ടുകൂട്ടം സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൂട്ടായ്മ ഹമീദ് ചാലില്‍ ഉദ്ഘടനം ചെയ്തു. പ്രദേശത്തുക്കാരായ പ്രവാസികള്‍ക്കിടയിലെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനമാണ് കൂട്ടായ്മകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസാരിച്ച പ്രസിഡന്റ് എന്‍.കെ. ഷമീര്‍ കൊടിയത്തൂര്‍ വ്യക്തമാക്കി.

സംഘടനയുടെ പ്രവര്‍ത്തന രൂപരേഖ സെക്രട്ടറി സുനീര്‍ ചെറുവാടി അവതരിപ്പിച്ചു. മൈക്രോ ഫൈനാന്‍സ് രീതിയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനെ ക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു യൂസുഫ് കൊടിഞ്ഞി നേതൃത്വം നല്‍കി. ചടങ്ങില്‍ 30 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന മുഹമ്മദ് പാറക്കലിനെ കോക വൈസ് പ്രസിഡന്റ് ഷൌക്കത്ത് കക്കാട് പൊന്നാടയണിയിച്ചു.

പ്രമുഖ വ്യവസായി ഹക്കീം വെള്ളുക്കുത്ത്(ജുബൈല്‍), ഷംസുദ്ദീന്‍ പുതിയോട് (ദമാം), മുജീബ് കൂട്ടകടവത് (അല്‍ഹസ), അബ്ദുനാസിര്‍ ഒടുങ്ങാട്, ബീരാന്‍ പന്നിക്കോട്, റഹീം കണിചാടികുഴില്‍, ഹൈദര്‍ കൊളക്കാടന്‍, നമീര്‍ ചെറുവാടി എന്നിവര്‍ സംബന്ധിച്ചു.

ദമാം അല്‍ റീഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപടിയോടനുബന്ധിച്ച് കലാ-കായിക പരിപാടികളും അരങ്ങേറി. നവാസ് വലിയപറമ്പ്, അബ്ദുള്‍ ഗഫൂര്‍ പന്നിക്കോട്, ഷറഫുദ്ദീന്‍ പാറക്കല്‍, സുധീര്‍ കൊടിയത്തൂര്‍, ആസാദ് കക്കാട്, നസീര്‍ കൊടിയത്തൂര്‍, ജാബിര്‍ എരഞ്ഞിമാവ്, മുജീബ് നെല്ലിക്കാപറമ്പ്, അഷറഫ് കാരശേരി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം