കാവ്യ പൈനാടത്തിനു ആഷ്ടണ്‍ അവാര്‍ഡ് സമ്മാനിച്ചു
Thursday, April 16, 2015 5:22 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയും മെല്‍ബണിലെ എംപിയുടെ പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ സ്കൂളുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ ആഷ്ടണ്‍ ഷീല്‍ഡ് അവാര്‍ഡ് മലയാളിയായ കാവ്യാ പൈനാടത്തിന്. 2014 -ല്‍ സെന്റ് ജൂഡ് പ്രൈമറി സ്കൂളിലെ ക്യാപ്റ്റന്‍ എന്ന നിലയിലും അവിലാ കോളേജിലെ ക്ളാസ് ക്യാപ്റ്റന്‍ എന്ന നിലയിലും കാവ്യ പൈനാടത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. കൂടാതെ ഡാന്‍സ്, സംഗീതം, ഡിബേറ്റ്, പ്രസംഗം എന്നീ മേഖലകളിലും കാവ്യ കഴിവ് തെളിയിച്ചിരുന്നു. ഇതെല്ലാം കണക്കില്‍ എടുത്താണ് ഈ അവാര്‍ഡ് സമ്മാനിച്ചത്. മെല്‍ബണിലെ സാമൂഹ്യ-സാംസ്കാരിക ആധ്യാത്മിക രംഗങ്ങളില്‍ കാവ്യാ പൈനാടത്ത് ഇതിനോടം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്കൂളിലെ പഠിത്തത്തിലും അച്ചടക്കത്തിലും കാവ്യാ പൈനാടത്ത് മികവ് തെളിച്ചതായി സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

എംപിയുടെ ഈ ആവാര്‍ഡ് കിട്ടുന്ന ആദ്യത്തെ മലയാളിയാണു കാവ്യാ പൈനാടത്ത്. മെല്‍ബണിലെ ബിസിനസുകാരനായ വര്‍ഗീസ് പൈനാടത്തിന്റെയും അധ്യാപികയായ ഷൈലാ പൈനാടത്തിന്റേയും ഇളയ മകളാണു കാവ്യാ പൈനാടത്ത്. മെല്‍ബണിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികള്‍ അവാര്‍ഡ് ജേതാവ് കാവ്യാ പൈനാടത്തിനെ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കല്‍