ഗാല്‍വെസ്റണില്‍ എത്തിയ ആദ്യകാല പ്രവാസി മലയാളികളുടെ സംഗമം ഏപ്രില്‍ 24ന്
Thursday, April 16, 2015 5:19 AM IST
ഹൂസ്റണ്‍: ഇന്ത്യയില്‍നിന്ന് 1970-71 വര്‍ഷങ്ങളില്‍ ഗാല്‍വെസ്റണ്‍ യുടിഎംബി ആശുപത്രിയില്‍ ഇമിഗ്രന്റായും എക്സ്ചേഞ്ച് വിസിറ്റിംഗ് വിസയിലും എത്തിച്ചേര്‍ന്ന നഴ്സുമാരുടേയും കുടുംബാംഗങ്ങളുടേയും ഒരു സൌഹൃദ സംഗമം ഏപ്രില്‍ 24ന് (വെള്ളിയാഴ്ച) വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതുവരെ ഗാല്‍വെസ്റണിലുള്ള ഫാര്‍ലി ഗേള്‍സ് റെസ്റ്റോറന്റില്‍ വെച്ച് (എമൃഹല്യ ഏശൃഹ ഞലമൌൃിെേ, 801 ജീ ഛളളശരല ടൃേലല, ഏമഹ്ലീി, ഠലഃമ 77550) നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിവരുന്നു.

ഇതിനോടകംതന്നെ ഹൂസ്റണിലും ഡാളസിലുമുള്ള നിരവധി ആദ്യകാല പ്രവാസി കുടുംബങ്ങള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. 45 വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഈ കൂടിവരവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ തോമസ് ഈശോയുമായി (281 487 4618) ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി