ആര്‍കെ പുരം അയ്യപ്പക്ഷേത്രത്തില്‍ തിരുവുത്സവം ഏപ്രില്‍ 25 മുതല്‍
Tuesday, April 14, 2015 6:06 AM IST
ന്യൂഡല്‍ഹി: അയ്യപ്പഭക്തരുടെ അഭയകേന്ദ്രവും ഡല്‍ഹി മലയാളികളുടെ അഭിമാനവുമായ ആര്‍കെ പുരം അയ്യപ്പ ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രില്‍ 25 മുതല്‍ മേയ് നാലു വരെ ആഘോഷിക്കുന്നു.

26ന് (ഞായര്‍) ആര്‍കെ പുരത്തും സമീപ പ്രദേശത്തുമുള്ള ഭക്തജനങ്ങളുടെ വകയാണ് ഉത്സവം. അന്നുതന്നെ പറയെടുപ്പ്, പുഷ്പാഭിഷേകം, സംഗീതവിരുന്ന് എന്നിവയും രാവിലെയും വൈകുന്നേരവും ലഘുഭക്ഷണവും ഉണ്ടായിരിക്കും. പറയിടുന്നതിനും പുഷ്പാഭിഷേകം വഴിപാടായി നടത്തുവാനും ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ മുന്‍കൂട്ടി ബുക്കു ചെയ്യേണ്ടതാണ്.

രാവിലെ അഞ്ചു മുതല്‍ 12 വരെ: നിര്‍മാല്യദര്‍ശനം, അഷ്ടദ്രവ്യസഹിതം, ഗണപതി ഹോമം, അഭിഷേകം, ഉഷപൂജ, പ്രഭാതപൂജ, ശ്രീബലി, ശ്രീഭൂതബലി, പന്തീരടിപൂജ, അങ്കുരപൂജ, കലശപൂജ, കലശാഭിഷേകം, (പഞ്ചഗവ്യം, നവകം, പഞ്ചവിംശതി), (ദര്‍ശന പ്രധാനം), ഉഷപൂജ എന്നിവ നടക്കും.

വൈകുന്നേരം 4.30 മുതല്‍ 10 വരെ: കാഴ്ചശ്രീവേലി, ദീപാരാധന, ചുറ്റുവിളക്ക്, കേളി, അങ്കുരപൂജ, അത്താഴപൂജ, ശ്രീബലി, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്, ഹരിവരാസനം.

വൈകുന്നേരം 4.30 മുതല്‍ 5.30 വരെ: പറയെടുപ്പ്. ഏഴു മുതല്‍ പുഷ്പാഭിഷേകം. 7.30 മുതല്‍ കണ്‍മണി മാവേലിക്കരയുടെ സംഗീതവിരുന്ന് എന്നിവ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്