സൌത്ത് വെസ്റ് റീജണ്‍ വൈദികര്‍ക്കു സെന്റര്‍ യുവജന സഖ്യം യാത്രയയപ്പു നല്‍കി
Tuesday, April 14, 2015 6:05 AM IST
ഡാളസ്: മര്‍ത്തോമ സൌത്ത് വെസ്റ് റീജണ്‍ ഇടവകകളില്‍ മൂന്നു വര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിച്ചു കേരളത്തിലേക്കു മടങ്ങിപ്പോകുന്ന പട്ടക്കാര്‍ക്ക് മാര്‍ത്തോമ സൌത്ത് വെസ്റ് റീജണ്‍ സെന്റര്‍ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പു നല്‍കി.

ഏപ്രില്‍ നാലിനു മസ്കിറ്റിലുളള ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ സെന്റര്‍ വൈസ് പ്രസിഡന്റ് സിബു ജോസഫ് അധ്യക്ഷത വഹിച്ചു. റവ. സാം മാത്യു മുഖ്യാഥിതിയായിരുന്നു.

റീജണ്‍ സെക്രട്ടറി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ബാബു പി. സൈമണ്‍, യുവജന സഖ്യം ശാഖാ സെക്രട്ടറി വിനോദ് ചെറിയാന്‍, സജു കോര, റീനി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.

സ്ഥലം മാറി പോകുന്ന പട്ടക്കാരായ റവ. ജോസ് സി. ജോസ് (മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ്), റവ. ഒ.സി. കുര്യന്‍ (സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച്), റവ. സജി തോമസ് (സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച്), റവ. ജേക്കബ് ജോര്‍ജ് (യൂത്ത് ചാപ്ളെയിന്‍) എന്നിവര്‍ യുവജന സഖ്യാംഗങ്ങള്‍ നല്‍കിയ സ്നേഹ നിര്‍ഭരമായ യാത്രയയപ്പിനു സമുചിതമായി മറുപടി പറഞ്ഞു. യുവജന സഖ്യത്തിന്റെ പാരിതോഷികം വൈസ് പ്രസിഡന്റ് നല്‍കി. സെന്റര്‍ സെക്രട്ടറി ബിജി ജോബി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍