ഏകദിന സെവന്‍സ് ടൂര്‍ണമെന്റ് ഏപ്രില്‍ 17ന്
Tuesday, April 14, 2015 6:04 AM IST
കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ ഫുട്ബോള്‍ ക്ളബായ യംഗ് ഷൂട്ടേഴ്സ് അബാസിയ കെഫാകിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 17നു(വെള്ളി) മിഷിരിഫ് സ്റേഡിയത്തിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. 18 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ എംബസിയില്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അതിഥികളായി എത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഫുട്ബോള്‍ പ്രേമികളായ ഏവരെയും ടൂര്‍ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നതായി കെഫാക് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫും ജനറല്‍ സെക്രട്ടറി ഷഹുല്‍ ഹമീദും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 99005567, 99637403.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍