അല്‍റയാന്‍ പോളിക്ളിനിക് ആറാം വാര്‍ഷികം
Tuesday, April 14, 2015 4:15 AM IST
റിയാദ്: ബത്ഹയിലെ അല്‍റയാന്‍ പോളിക്ളിനിക്കിന്റെ ആറാം വാര്‍ഷികം പ്രമാണിച്ചു വിവിധ ആനുകൂല്യങ്ങളും സമ്മാനപദ്ധതികളും പ്രഖ്യാപിച്ചു. രണ്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തനപാരമ്പര്യമുള്ള സ്ഥാപനം ജിദ്ദയിലെ അല്‍റയാന്‍ ഗ്രൂപ്പ് ഏറ്റെടുത്തതിന്റെ ആറാം വാര്‍ഷികമാണു ആഘോഷിക്കുന്നതെന്നും മുന്‍കാല ജീവനക്കാരെ ആദരിക്കുന്നതിനോടൊപ്പം പൊതുജനങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുകയാണെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ 15 മുതല്‍ മേയ് 15 വരെ ഇഖാമ, ബലദിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഫീസ് യഥാക്രമം 35-ഉം 40-ഉം റിയാലായി കുറക്കും. മേയ് 15 മുതല്‍ ജൂണ്‍ 15വരെ ഗൈനക്, അബ്ഡമന്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള അള്‍ട്രാസൌണ്ട് സ്കാനിംഗിന്റെ ചാര്‍ജ് 50 റിയാല്‍ മാത്രമായിരിക്കും.
ഡെന്റല്‍ വിഭാഗത്തില്‍ ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെ വിവിധ ഫീസ് നിരക്കുകളില്‍ ഇളവും സമ്മാനപദ്ധതിയും ഏര്‍പ്പെടുത്തിയിരിക്കുന്നു. ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15വരെ അല്‍റയാന്‍ ഒപ്റ്റിക്കല്‍ ഷോറൂമില്‍ ബ്രാന്‍ഡഡ് കമ്പനികളുടെ ഗ്ളാസുകള്‍ക്കും ഫ്രെയിമുകള്‍ക്കും 50ശതമാനം വിലക്കിഴിവ് നല്‍കും. ഓഗസ്റ്റ് 15മുതല്‍ സെപ്റ്റംബര്‍ 15വരെ ബ്ളഡ് ഷുഗര്‍, കൊളസ്ട്രോള്‍, ട്രൈഗ്ളിസിറൈഡ് എന്നീ പരിശോധനകള്‍ക്കാണ് ഇളവ്. മൂന്നിനും കൂടി 20 റിയാല്‍ മാത്രമായിരിക്കും.

സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15വരെ പീഡിയാട്രിക് വിഭാഗത്തിലെ ലാബ് ടെസ്റുകള്‍ക്ക് 50 ശതമാനം ചാര്‍ജിളവുണ്ടാകും. കുട്ടികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. ഇതു കൂടാതെ ആറുമാസത്തിനിടെ സൌജന്യ മെഡിക്കല്‍ ക്യാമ്പുകളും ആരോഗ്യ ബോധവത്കരണ ക്ളാസുകളും നടത്തും. വര്‍ഷങ്ങളായി വെറും അഞ്ചു റിയാലിനു പ്രമേഹ പരിശോധനയ്ക്കുള്ള സൌകര്യം നല്‍കുന്നുണ്ട്. വിവിധ ഹോര്‍മോണ്‍ പരിശോധനകള്‍ക്ക് ആധുനിക ലാബ് സൌകര്യമുള്ള ബത്ഹയിലെ ഏക ക്ളിനിക്കാണ് അല്‍റയാനെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.വി. തമ്പി പറഞ്ഞു. ഖാലിദ് അല്‍മുത്തൈരി, മുഹമ്മദ് മന്‍സൂര്‍, ലിയാക്കത്തലി, ഡോ. എന്‍.ആര്‍. സഫീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍