ഗുരുവായൂരപ്പന്‍ ക്ഷേത്രം ബ്രാംപ്റ്റന്‍ വിഷു കണി ഏപ്രില്‍ 14ന്
Tuesday, April 14, 2015 4:14 AM IST
ബ്രാംപ്റ്റന്‍ : ഗുരുവായൂരപ്പന്‍ ക്ഷേത്രം ബ്രാംപ്റ്റന്‍, മേടമാസം ഒന്നാം തീയതി (ഏപ്രില്‍ 14 ചൊവ്വാഴ്ച) വിഷു കണി, വിഷു കൈനീട്ടം, സ്പെഷല്‍ വിഷു പൂജ എന്നിവ ഭക്തര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നു. വിപുലമായ രീതിയില്‍ ചൊവ്വാഴ്ച രാവിലെ നടക്കുന്ന കണികാണല്‍ ചടങ്ങിലേക്ക് എല്ലാ ഭക്ത ജനങ്ങളുടെയും സഹകരണം ക്ഷേത്രം പ്രധാന തന്ത്രി ദിവാകരന്‍ നമ്പൂതിരി ക്ഷണിച്ചു.

വിഷുവിനോടനുബന്ധിച്ചു ക്ഷേത്രം രാവിലെ ആറു മുതല്‍ പത്തുവരെയും, വൈകുന്നേരം ആറു മുതല്‍ ഒമ്പതുവരെയും തുറന്നു ദര്‍ശനം അനുവദിക്കുന്നതാണ്. വിഷുവിനോടനുബന്ധിച്ചു വിഷുകണി രാവിലെ ആറിനും തുടര്‍ന്ന് സഹസ്ര നാമാര്‍ച്ചനയും, വിഷു കൈനീട്ടവും ഉണ്ടായിരിക്കുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ് പിള്ള