ഫോമാ-കെഎജിഡബ്ള്യു ടാലന്റ്ടൈം വിജയികള്‍ക്കു സ്കോളര്‍ഷിപ്പ്
Tuesday, April 14, 2015 4:13 AM IST
വെര്‍ജീനിയ: കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണും ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസും സംയുക്തമായി നടത്തുന്ന ടാലന്റ് ടൈം 2015-ല്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ ചെയ്യുന്ന ആറു മിടുക്കര്‍ക്ക്, ഫോമാ സമ്മര്‍ റ്റു കേരള പ്രോജക്ടില്‍ പങ്കെടുക്കാന്‍ 500 ഡോളര്‍ വീതം സ്കോളര്‍ഷിപ്പ് നല്കുന്നു.

ഈ സ്കോളര്‍ഷിപ്പ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് അമേരിക്കന്‍ മലയാളി വ്യവസായി തോമസ് ചെന്നിക്കര (റ്റോംസി) ആണു. സമ്മര്‍ റ്റു കേരള വ്യത്യസ്ത നിറഞ്ഞ പദ്ധതിയാണെന്നും മലയാളികളെ സംബന്ധിച്ചു തങ്ങളുടെ സംസ്കാരം പുതു തലമുറയ്ക്കു പകര്‍ന്നു നല്‍കുന്നതില്‍ മറ്റു സംസ്ഥാനക്കാരെയും രാജ്യക്കാരെയും അപേക്ഷിച്ചു കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തിരുവനന്തപുരം സിഇടിയില്‍നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം സമ്പാദിച്ചതിന് ശേഷം, വെര്‍ജീനിയയിലെ ജിഎംയുവില്‍നിന്നു ബിസിനസില്‍ ബിരുദാനന്തര ബിരുദം നേടി. ഇപ്പോള്‍ വിവിധ ബിസിനസുകളില്‍ വ്യാപൃതനാണു അദ്ദേഹം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563, ജോയി ആന്റണി 954 328 5009, അരുണ്‍ ജോ 571 620 1110, സ്മിത മേനോന്‍, ശ്യാമിലീ അഹമദ്, വിന്‍സണ്‍ പാലത്തിങ്കല്‍ 703 568 8070.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്