കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന്‍ ഡിന്നര്‍/എന്റര്‍ടൈന്‍മെന്റ് നൈറ്റ് മേയ് 23-നു
Monday, April 13, 2015 8:26 AM IST
ടൊറന്റോ: കാനഡയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മ ആയ സിഎംഎന്‍എയുടെ വാര്‍ഷിക ഫാമിലി ഡിന്നര്‍ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് മിസിസാഗായിലെ നൈറ്റ്മൂണ്‍ലൈറ്റ് കോണ്‍വെന്റ് സെന്റര്‍, 6835 ുൃീളലശീിൈമഹ രീൌൃ, ങശശൈമൌൈഴമ -ല്‍ മേയ് 23ാം തീയ്യതി വൈകിട്ട് 6.30 -നു നടത്തപ്പെടുന്നു.

സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച മലയാളി നേഴ്സുമാരായ ഡിന്നര്‍ നൈറ്റില്‍ വെച്ച് ആദരിക്കുന്നതാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുവേണ്ടി ഒന്റാരിയോയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വൈസ് പ്രസിഡന്റ് ബീനാ സാബു, നിസി ഷാജി, റാവിന്‍ മുരുഗന്‍, ജെസ്സി വിന്‍സെന്റ്, സാറാമ്മ വര്‍ഗീസ്, സെബാസ്റ്യന്‍ ജോണി, ഷിജി ബോബി, ടോം മാത്യു എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഈ വര്‍ഷത്തെ ഡിന്നര്‍ നൈറ്റില്‍ പ്രമേഹരോഗ നിയന്ത്രണവും, പരിചരണവും എന്ന വിഷയത്തെപ്പറ്റി ജെസി ചാള്‍സ് സംസാരിക്കുന്നതാണ്. നേഴ്സുമാരുടെയും കുട്ടികളുടെയും നിരവധി കലാപരിപാടികള്‍ ഡിന്നര്‍ നൈറ്റിന്റെ മാറ്റുകൂട്ടും. യൂണിഫോം സ്റാളുകള്‍, കേരള ടെക്സ്റ്റൈല്‍ സ്റാളുകല്‍. മറ്റു ബിസിനസ് എന്റര്‍പ്രൈസസുകളുടെ സ്റാളുകളും ഈ വര്‍ഷത്തെ ഡിന്നര്‍ നൈറ്റിന്റെ സവിശേഷതകളാണ്.

ഒന്റാരിയോയില്‍ മന്ത്രിമാരും, എംപിമാര്‍, എംപിപിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്.ഈ വര്‍ഷത്തെ ഡിന്നര്‍ നൈറ്റിന്റെ ഗ്രാന്റ് സ്പോണ്‍സര്‍ എമശവേ ുവ്യശീെവേലൃമു മിറ ംലഹഹില രലിൃല, 1956 ഇീൃലഹഹല ആഹ്റ ആൃമാുീി, ഘ6ജ2ദ8 ആണ്. അസോസിയേഷനുവേണ്ടി വൈസ് പ്രസിഡന്റ് അന്നമ്മ പുളിക്കല്‍, ജോയന്‍ തോമസില്‍ (ചീഫ് എക്സിക്യൂട്ടീവ് ഓഫ് ഫെയ്ത്ത് ഫിസിയോതെറാപ്പി ആന്റ് വെല്‍നെസ് സെന്റര്‍) നിന്നും ഏറ്റുവാങ്ങി.

കാനഡയിലെ എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണം ഡിന്നര്‍ നൈറ്റിന്റെ വിജയത്തിലേക്ക് അഭ്യര്‍ത്ഥിക്കുന്നതായി അസോസിയേഷന്റെ പിആര്‍ഒ ജിജോ സ്റീഫന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം