കുവൈറ്റിലെ ആം ആദ്മി അനുഭാവികള്‍ കൂട്ടായ്മ രൂപീകരിച്ചു
Monday, April 13, 2015 8:10 AM IST
കുവൈറ്റ്: കുവൈറ്റ് ആം ആദ്മി സൊസൈറ്റി (ആസ്ക്) എന്ന പേരില്‍ ആം ആദ്മി അനുഭാവികള്‍ കൂട്ടായ്മ രൂപീകരിച്ചു.

സംഘടനയുടെ പ്രഥമ യോഗത്തില്‍ എഎപി സംസ്ഥാന നിര്‍വാഹക സമിതി അംഗം അജിത് ജോയി ആം ആദ്മി സൊസൈറ്റി കുവൈറ്റു (അഅടഗ) മായി സംവദിച്ചു.

സാല്‍മിയ ഫ്രന്റ്സ് ഹാളില്‍ നടന്ന യോഗത്തില്‍ ആം ആദ്മിയുടെ പ്രവര്‍ത്തന രീതിയും ലക്ഷ്യങ്ങളും അജിത് ജോയ് വിശദീകരിച്ചു. തുടര്‍ന്നു 'ആസ്ക്' അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. ആം ആദ്മി പാര്‍ട്ടിയുടെ പ്രവാസലോകം വഹിച്ച പങ്കിനെ അദ്ദേഹം എടുത്തു പറഞ്ഞു. ആസ്ക് അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ മുബാറക് കംബ്രാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സെബാസ്റ്യന്‍ വാതുക്കാടന്‍ സ്വാഗതവും കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ വിന്‍സന്റ് നന്ദിയും പറഞ്ഞു.

ഏപ്രില്‍ 17 നു അബാസിയയില്‍ വിപുലമായ അംഗത്വ കാമ്പയിനുകള്‍ സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍