വേള്‍ഡ് മലയാളി കൌണ്‍സില്‍ നിക്ഷേപക സെമിനാര്‍ ഏപ്രില്‍ 17ന്
Monday, April 13, 2015 8:10 AM IST
ദുബായി: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഇരുപതാമത് വാര്‍ഷികത്തോടനുബന്ധിച്ചു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭത്തിന് പിന്തുണയുമായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഏഷ്യ അമേരിക്ക ഇക്കണോമിക് ഫോറം നിക്ഷേപക സെമിനാര്‍ ഒരുക്കുന്നു.

'ഉണരുന്ന ഭാരതവും പ്രവാസി പങ്കാളിത്തത്തിന്റെ പുനര്‍നിര്‍വചനവും', 'മെയ്ക്ക് ഇന്‍ ഇന്ത്യ: കേരളവും യാഥാര്‍ത്യവും' എന്നീ വിഷയങ്ങളില്‍ ഏപ്രില്‍ 17 ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിന് അറ്റ്ലാന്റിസ് ഹോട്ടലില്‍ നടക്കുന്ന സെമിനാറില്‍ ആറുനൂറില്‍ പരം പ്രതിനിധികള്‍ പങ്കെടുക്കും.

250ല്‍ പരം പ്രതിനിധികള്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യ, ജിസിസി രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരായിരിക്കുമെന്ന് മീഡിയ കണ്‍വീനര്‍ റോജിന്‍ പൈനുംമൂട് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐസക് ജോണ്‍ പട്ടാണിപ്പറമ്പ് (ഗ്ളോബല്‍ ചെയര്‍മാന്‍) 0506259941.