'വിശ്വാസ നിറവ് 2015' ആധ്യാത്മിക ഉണര്‍വു നല്‍കി
Monday, April 13, 2015 8:02 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ മെല്‍ബണിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിശ്വാസ നിറവും ഇടവക ദിനവും ആധ്യാത്മിക നവോഥാനത്തിന് തുടക്കമായി.

എല്ലാ ഞായറാഴ്ചകളിലും വിശ്വാസ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായാണ് 'വിശ്വാസ നിറവ് 2015' സംഘടിപ്പിച്ചത്. ക്നാനായ മിഷന്റെ രണ്ടു സെന്ററുകളില്‍ നിന്നായി അറുപതോളം കുട്ടികള്‍ മൂന്നു ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ പങ്കെടുത്തു. മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് ഹാളില്‍ ഏപ്രില്‍ ഒമ്പതിന് (വ്യാഴം) രാവിലെ രജിസ്ട്രേഷനോടുകൂടി ക്യാമ്പ് ആരംഭിച്ചു. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പളളി വിശ്വാസ നിറവ് ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് കുന്നക്കന്‍ ആശംസ അര്‍പ്പിച്ച് ജീസസ് യൂത്ത് മെല്‍ബണ്‍ ക്യാമ്പിന്റെ നേതൃത്വം ഏറ്റെടുത്ത് കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.

പാശ്ചാത്യ സംസ്കാരത്തില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് യേശു ക്രിസ്തുവിന്റെ പാത പിന്തുടരുന്നതിനു ഈ ക്യാമ്പ് സഹായിച്ചുവെന്നു കുട്ടികള്‍ ഒന്നടങ്കം പറഞ്ഞത് വിശ്വാസ നിറവിന്റെ വിജയമായി കാണുമെന്ന് ജീസസ് യൂത്തിന്റെ മെല്‍ബണിലെ ഭാരവാഹികള്‍ പറഞ്ഞു.

മൂന്നു ദിവസത്തെ ഭക്ഷണവും താമസവും വിനോദങ്ങളും അറിവു പകരുന്ന ക്ളാസുകളും കുട്ടികള്‍ക്ക് പുതുമയായി. ഏപ്രില്‍ 11ന് രാവിലെ 11 ന് വിശുദ്ധ കുര്‍ബാനയോടുകൂടി ഇടവകദിനം ആരംഭിച്ചു. ഇടവകാംഗങ്ങളും കുട്ടികളും മതാധ്യാപകരും പാരീഷ് കൌണ്‍സില്‍ അംഗങ്ങളും കൂടി ക്നാനായ പാരമ്പര്യം അനുസരിച്ച് തയാറാക്കിയ പരമ്പരാഗതമായ പിടിയും കോഴിയും സ്നേഹവിരുന്നിന് വ്യത്യസ്ത പകര്‍ന്നു. തുടര്‍ന്നു കുട്ടികള്‍ക്കുവേണ്ടി ഫെസ് പെയ്ന്റിംഗ്, ജംപിംഗ് കാസ്റില്‍, മാജിക് ഷോ, മ്യൂസിക്കല്‍ ഗെയിം, ബലൂണ്‍ ട്വിസ്റിംഗ് എന്നിവ ഏറെ കൌതുകം ഉണര്‍ത്തി.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ കീഴില്‍ കുട്ടികള്‍ക്കുവേണ്ടി ആരംഭിച്ച മിഷന്‍ ലീഗിന്റെ ഉദ്ഘാടനം ഫാ. തോമസ് കുമ്പിക്കല്‍ നിര്‍വഹിച്ചു. മിഷ്യന്‍ ലീഗിന്റെ ഭാരവാഹികളായി സ്റെബിന്‍ സ്റ്റീഫന്‍ ഓക്കാട്ട് (പ്രസിഡന്റ്), ജെറിന്‍ ജിജോ മേക്കര (വൈസ് പ്രസിഡന്റ്) ജിക്സി ജോസ് കുന്നംപടവില്‍ (സെക്രട്ടറി), സ്നേഹ ജയ്മോന്‍ പ്ളാത്തോടത്തില്‍ (ജോ. സെക്രട്ടറി), ബെനിന്‍ ബിനോജി പുളിവേലില്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികളുടെ മൂന്നു ദിവസത്തെ ക്യാമ്പിനും ഇടവക ദിനത്തിനും നേതൃത്വം നല്‍കിയത് ട്രസ്റിമാരായ സോളമന്‍ ജോര്‍ജ്, സ്റീഫന്‍ ഓക്കാട്ട്, സെക്രട്ടറി സിജ അലക്സ്, മതാധ്യാപക കോര്‍ഡിനേറ്ററന്മാരായ ജിജിമോന്‍ കുഴിവേലി, സിജോ ജോണ്‍, അധ്യാപകരായ ഷീബാ തോമസ്, ജോര്‍ജ് പൈവ്വത്തേന്‍, മെജുമോള്‍ അജി, സിന്ധു സൈമച്ചന്‍, ടിസ സാജന്‍, ലിസി ജോസ് കുന്നുംപടവില്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങളായ സിബി വയലുങ്കല്‍, ബേബി സിറിയക്ക് കരിശേരിക്കല്‍, ജോസഫ് വരിക്കമാന്‍ തൊട്ടി, ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയ സെക്രട്ടറി തോമസ് ഓട്ടപ്പളളി, ഇടവാംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിശ്വാസ നിറവും ഇടവകദിനവും സാന്നിധ്യവും കൊണ്ട് വിജയിപ്പിച്ച എല്ലാ ഇടവകാംഗങ്ങള്‍ക്കും ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പളളി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍