ഐസിഎഫ് സഹായധനം നല്‍കി
Monday, April 13, 2015 8:01 AM IST
മനാമ: ദീര്‍ഘകാലം ബഹറിനില്‍ പ്രവാസ ജീവിതം നയിച്ച് നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ച കണ്ണൂര്‍ ചാല സ്വദേശി കരീം ഷംസുദ്ദീന്റെ കുടുംബത്തിനു ബഹറിന്‍ ഐസിഎഫിന്റെ പ്രവാസി സുരക്ഷാനിധിയില്‍ നിന്നും ധനസഹായം അനുവദിച്ചു.

സഹായതുക പരേതന്റെ ബന്ധു അബ്ദുള്‍ ഗഫൂര്‍ കേരള കൃഷി മന്ത്രി കെ.പി. മോഹനനില്‍ നിന്നും ഏറ്റു വാങ്ങി. ഈസാടൌണ്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ഡോ. അബ്ദുസലാം ഓമശേരി, കെ.കെ. അബൂബക്കര്‍ ലത്വീഫി, പി.എം. സുലൈമാന്‍ ഹാജി, എം.സി. അബ്ദുള്‍ കരീം, സിയാദ് ഏഴംകുളം, അഷ്റഫ് ഇഞ്ചിക്കല്‍, ഷമീര്‍ പന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.