നവോദയ സ്പോട്സ് മീറ്റ് 2015
Monday, April 13, 2015 7:55 AM IST
ദമാം: നവോദയ സാംസ്കാരിക വേദി അല്‍കോബാര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നവോദയ സ്പോട്സ് മീറ്റിനു തുടക്കമായി. നൂറു കണക്കിനു കുട്ടികളും മുതിര്‍ന്നവരും അണിനിരന്ന മാര്‍ച്ച് ഫാസ്റില്‍ ഏരിയ സെക്രട്ടറി റഹിം മടത്തറ സല്യൂട്ട് സ്വീകരിച്ചു.

നവോദയയുടെ പതാക ഉയര്‍ത്തല്‍ ചടങ്ങ് കായിക പ്രേമികള്‍ക്ക് ആവേശം പകര്‍ന്നു. ദീപശിഖാ പ്രയാണം ഏരിയ പ്രസിഡന്റ് ഷമലിന്റെ പക്കല്‍ നിന്ന് അഖീന രക്താനാകരന്‍ ഏറ്റുവാങ്ങി തിരി തെളിച്ചുകൊണ്ട് സ്പോര്‍ട്സ് മീറ്റിനു തുടക്കമായി.

ഷമല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏരിയ സ്പോട്സ് കണ്‍വീനര്‍ രക്താനാകരന്‍ സ്വാഗതവും പരിപാടിയുടെ ഉദ്ഘാടനം നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ് ക്യഷ്ണകുമാര്‍ നിര്‍വഹിച്ചു. കേന്ദ്ര രക്ഷാധികാരികളായ ആസാദ് തിരുര്‍, എം.എം. നയിം, പ്രഭാകരന്‍ മാഷ്, സിദ്ദീഖ് കല്ലായി തുടങ്ങിയവര്‍ പങ്കെടുത്തു. സ്വഗത സംഘം വൈസ് ചെയര്‍മാന്‍ രഘു കണ്ണൂര്‍ നന്ദി പറഞ്ഞു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധയിനം കായിക പരിപാടികള്‍ രവിലെ മുതല്‍ വൈകുന്നേരം വരെ നിണ്ടു നിന്നു. തുടര്‍ന്നു നടന്ന സമ്മാനദാന ചടങ്ങില്‍ നവോദയ കേന്ദ്ര സാമൂഹ്യക്ഷേമ കണ്‍വീനര്‍ പവനന്‍ മൂലക്കില്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ഷെഫീക്ക്, കേന്ദ്ര ജോയിന്റ് സെക്രട്ടറി നിതീഷ് മുത്തമ്പലം തുടങ്ങിയവര്‍ നിര്‍വഹിച്ചു. അല്‍കോബാര്‍ ഏരിയ കമ്മിറ്റി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സ്പോട്സ് മിറ്റിന്റെ ഭാഗമായി നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 17 നും ഏപ്രില്‍ 24 നും റാക്ക ക്രിക്കറ്റ് സ്റേഡിയത്തില്‍ തുടക്കമാകും. എല്ലാ കായിക പ്രേമികളെയും സ്വഗതം ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം